റിയാദ്: പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ബാലചന്ദ്രൻ നായരാണ് മരിച്ചത്. സൗദി അറേബ്യയിലെ റിയാദിൽ നിന്ന് ആയിരം കിലോമീറ്ററകലെ ഖമീസ് മുഷൈത്തിൽ ബിൻ ഹശ്ബൽ എന്ന താഴ്വര ഗ്രാമത്തിൽ രണ്ട് വർഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയുകയായിരുന്നു.
സംഭവ ദിവസം തൊഴിലുടമ ബാലചന്ദ്രൻ നായരെ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് മുറിയിൽ വന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. വൃക്കരോഗിയായിരുന്നു, അസുഖം മൂർഛിച്ചതാണ് മരണകരമെന്നാണ് വിവരം. ഖമീസ്‌മുഷൈത്ത് സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ലേഖ, മക്കൾ: ശരത് ചന്ദ്രൻ, ശ്യാമ ചന്ദ്രൻ.
Post Your Comments