Latest NewsKeralaNews

ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികം; പരിഹരിക്കേണ്ടത് തെരുവിലല്ലെന്ന് ഗവര്‍ണര്‍

പാലക്കാട്: ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ അത് തെരുവിൽ വെച്ച് പരിഹരിക്കരുതെന്നും വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാലക്കാട് ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍ പ്രതിഷേധം നേരിടുന്ന ആദ്യത്തെ ഗവര്‍ണറല്ല ഞാൻ. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് ഭരണഘടനയും നിയമവും ചട്ടങ്ങളുമുണ്ട്. ഹൈക്കോടതിയുണ്ട്, സുപ്രീംകോടതിയുമുണ്ട്. ആ വഴിക്കുള്ള പരിഹാരമാണ് ജനാധിപത്യത്തില്‍ നല്ലതെന്നും അദ്ദേഹം പറയുകയുണ്ടായി. ഒറ്റപ്പെട്ടതാണെങ്കില്‍ക്കൂടി എതിരഭിപ്രായങ്ങളെ താന്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍, വ്യക്തിപരമായ അഭിപ്രായങ്ങളോട് പ്രതികരിക്കാന്‍ താനില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button