Latest NewsInternational

കൊ​റോ​ണ; മ​ര​ണ​സം​ഖ്യ 25 ആ​യി ഉ​യ​ര്‍​ന്നു, ജപ്പാനിലും കൊ​റോ​ണ വൈ​റ​സ് ബാ​ധ

രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത് വ​ള​രെ കു​റ​ച്ചു​പേ​ര്‍​ക്ക് മാ​ത്ര​മാ​ണ്. 12 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി ഉ​യ​ര്‍​ന്നു. 830 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. മ​രി​ച്ച​വ​രി​ല്‍ ഭൂ​രി​പ​ക്ഷ​വും ഹൂ​ബി​യി​ല്‍​നി​ന്നു​ള്ള​വ​രാ​ണ്. ജ​പ്പാ​ന്‍ ,യു​എ​സ്, ദ​ക്ഷി​ണ​കൊ​റി​യ, സിം​ഗ​പ്പൂ​ര്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ണ്ട്. വു​ഹാ​നി​ല്‍ നി​ന്നു മ​ട​ങ്ങി​യെത്തി​യ​വ​ര്‍​ക്കാ​ണു രോ​ഗം പി​ടി​പെ​ട്ട​ത്.എ​ന്നാ​ല്‍ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത് വ​ള​രെ കു​റ​ച്ചു​പേ​ര്‍​ക്ക് മാ​ത്ര​മാ​ണ്. 12 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​തി​നാ​ല്‍ ലോ​കാ​രാ​ഗ്യ സം​ഘ​ട​ന രാ​ജ്യാ​ന്ത​ര ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. മി​ക്ക രാ​ജ്യ​ങ്ങ​ളും എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ സ്ക്രീ​നിം​ഗ് ശ​ക്ത​മാ​ക്കി.പു​തു​വ​ര്‍​ഷാ​ഘോ​ഷ​ത്തി​നൊ​രു​ങ്ങു​ന്ന (ലൂ​ണാ​ര്‍ ന്യൂ ​ഇ​യ​ര്‍) ചൈ​ന പൊ​തു​പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കു​ക​യാ​ണ്. ബെ​യ്ജിം​ഗും ഹോ​ങ്കോ​ഗും ആ​ളു​ക​ള്‍ ഒ​ത്തു​ചേ​രു​ന്ന​ത് ത​ട​യാ​ന്‍ പ​ല​പ്ര​ധാ​ന പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കി. രോ​ഗ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യം രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ടു ചെ​യ്ത വു​ഹാ​നു പു​റ​മേ ഹു​വാം​ഗ്‌​ഗാ​ങ്, എ​ഴു എ​ന്നീ ന​ഗ​ര​ങ്ങ​ളി ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര വി​ല​ക്കി. വു​ഹാ​നു ചു​റ്റു​മു​ള്ള ഹൈ​വേ ടോ​ളു​ക​ള്‍ അ​ട​ച്ച​തോ​ടെ റോ​ഡ് ഗ​താ​ഗ​തം നി​ല​ച്ചു.

വി​മാ​ന സ​ര്‍​വീ​സു​ക​ളും ട്രെ​യി​ന്‍ സ ​ര്‍​വീ​സു​ക​ളും നി​ര്‍​ത്തി​വ​ച്ചു. മൂ​ന്നു ന​ഗ​ര​ങ്ങ​ളി​ലും​കൂ​ടി ര​ണ്ടു​കോ​ടി ജ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​വ​ര്‍ പ്രാ​യേ​ണ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്.പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ചു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ബെ​യ്ജിം​ഗ് മു​നി​സി​പ്പ​ല്‍ ബ്യൂ​റോ റ​ദ്ദാ​ക്കി. ബെ ​യ്ജിം​ഗി​ല്‍ പു​രാ​ത​ന കൊ​ട്ടാ​ര സ​മു​ച്ച​യം സ്ഥി​തി​ചെ​യ്യു​ന്ന ഫോ​ര്‍​ബി​ഡ​ന്‍ സി​റ്റി(​നി​രോ​ധി​ത ന​ഗ​രം) ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ തു​റ​ക്കി​ല്ല.വി​ല​ക്ക് വ​രു​ന്ന​തി​നു മു​ന്പ് നി​ര​വ​ധി പേ​ര്‍ പ​ലാ​യ​നം ചെ​യ്തി​രു​ന്നു. വു​ഹാ​നി​ലു​ള്ള ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കു​റേ​പ്പേ​ര്‍ പ​രീ​ക്ഷ ക​ഴി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നു നേ​ര​ത്തെ നാ​ട്ടി ലേ​ക്കു മ​ട​ങ്ങു​ക​യു​ണ്ടാ​യി.

അതേസമയം ജ​പ്പാ​നി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാ​മ​ത്തെ കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വു​ഹാ​നി​ല്‍ നി​ന്നു​മെ​ത്തി​യ ഒ​രാ​ള്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചൈ​ന​യി​ല്‍ താ​മ​സി​ക്കു​ന്ന നാ​ല്‍​പ​തു​കാ​ര​ന്‍ ക​ഴി​ഞ്ഞ 19 ന് ​ആ​ണ് ജ​പ്പാ​നി​ല്‍ എ​ത്തി​യ​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.ചൈ​ന​യി​ല്‍​നി​ന്നു പു​റ​പ്പെ​ടു​ന്ന​തി​നു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പ​നി​ബാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍‌ ജ​പ്പാ​നി​ലേ​ക്കു​വ​രു​മ്പോ​ള്‍ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തി​രു​ന്ന​താ​യി രോ​ഗ​ബാ​ധി​ത​നാ​യ ആ​ള്‍ പ​റ​ഞ്ഞു.

ഇ​യാ​ള്‍ ഇ​പ്പോ​ള്‍‌ ടോ​ക്കി​യോ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗ​ബാ​ധ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടെ​ന്നു പ​റ​യ​പ്പെ​ടു​ന്ന വു​ഹാ​നി​ലെ മാ​ര്‍​ക്ക​റ്റ് സ​ന്ദ​ര്‍​ശി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഇ​യാ​ള്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ജ​പ്പാ​നി​ലേ​ക്കു​ള്ള യാ​ത്രാ വേ​ള​യി​ല്‍ മെ​ഡി​ക്ക​ല്‍ മാ​സ്ക് ധ​രി​ച്ചി​രു​ന്ന​താ​യും ഇ​യാ​ള്‍ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button