Latest NewsNewsInternational

കോറോണ വൈറസ് ബാധ, 1000 കിടക്കകളുള്ള ആശുപത്രി 10 ദിവസം കൊണ്ട് നിർമിക്കാൻ ചൈന

വുഹാന്‍ : കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന. ചൈനയിലെ ഷിയിന്‍ തടാകത്തിന്റെ  തീരത്ത് പ്രദേശിക തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മിച്ച അവധികാല കെട്ടിട സമുച്ചയത്തിനൊപ്പമാണ് ആശുപത്രി നിര്‍മിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാത്രിയോടെ ആശുപത്രി നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ സ്ഥലത്ത് എത്തിച്ചതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 100 തൊഴിലാളികള്‍  ആശുപത്രി നിര്‍മാണം തുടങ്ങി. 2003 ല്‍ ചൈനയിലുണ്ടായ സാര്‍സ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലും 7,000 തൊഴിലാളികള്‍ ചേര്‍ന്ന് ഒരാഴ്ച കൊണ്ടാണ് ബെയ്ജിങ്ങില്‍ പുതിയ ആശുപത്രി നിര്‍മിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button