Latest NewsNewsIndia

ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവെച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ കൂട്ടരാജി

അഹമ്മദാബാദ്: ഗുജറാത്ത് സാവ്ലി മണ്ഡലത്തിലെ എം.എല്‍.എയായ കേതന്‍ ഇനാംദാറിന് പിന്തുണ പ്രഖ്യാപിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികള്‍ രാജിവെച്ചു. എംഎല്‍എക്ക് പിന്തുണ പ്രഖ്യാപിച്ച് സാവ്ളി നഗരസഭയിലെയും താലൂക്ക് പഞ്ചായത്തിലേയും ബി.ജെ.പി നേതാക്കളും സാവ്ളി മുനിസിപ്പല്‍ അധ്യക്ഷന്‍ കെ എച്ച് സേഥ്, ഉപാധ്യക്ഷന്‍ ഖ്യാതി പട്ടേല്‍ എന്നിവരുമടക്കം 23 അംഗങ്ങളും താലൂക്ക് പഞ്ചായത്തിലെ 17 അംഗങ്ങളും രാജി സമര്‍പ്പിച്ചു. വഡോദര ഡെയറി അധ്യക്ഷനും മുന്‍ എംഎല്‍എയുമായ പാദ്ര ദിനേശ് പട്ടേല്‍, കാര്‍ഷികോല്‍പ്പന്ന വിപണന സമിതിയിലെ അംഗങ്ങളും പാര്‍ട്ടി സ്ഥാനം വഹിക്കുന്നവരും രാജിസമര്‍പ്പിച്ചു. എംഎല്‍എ രാജിവെച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ തുടക്കത്തിലെ പൊട്ടിത്തെറിയുണ്ടായിരുന്നു

കേതന്‍ ഇനാംദാര്‍ രാജിവച്ചതിനെ തുടര്‍ന്ന്് ഇദ്ദേഹത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു ഇതിന് പിന്നാലെ മുഖ്യമന്ത്രി വിജയ് രൂപാണി ഇതിനെതിരെ രംഗത്തെത്തി. പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണുള്ളതെന്നും കോണ്‍ഗ്രസ് ഇടപെടേണ്ടെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എയുടെ രാജി കൈവിട്ടതോടെ ബിജെപി സംസ്ഥാന നേതൃത്വം അനുനയ ചര്‍ച്ചകള്‍ തുടങ്ങി.

നേരത്തെയും ബിജെപിയുമായി ഇടഞ്ഞ് സ്വതന്ത്രനായി വിജയിച്ച നേതാവാണ് കേതന്‍. ഇപ്പോഴത്തെ രാജിക്ക് കാരണം ഊര്‍ജമന്ത്രി സൗരഭ് പട്ടേലുമായുള്ള പ്രശ്‌നമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ശ്രദ്ധ ചെലുത്തുന്നില്ലെന്ന് പറഞ്ഞാണ് എംഎല്‍എ രാജിവെച്ചത്. എംഎല്‍എമാരായ മധു ശ്രീവാസ്തവ, യോഗേഷ് പട്ടേല്‍ എന്നിവര്‍ കേതന് പിന്തുണ നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button