![](/wp-content/uploads/2018/12/bank-strike-min.jpg)
ന്യൂഡല്‍ഹി: ജനുവരി 31നും ഫെബ്രുവരി ഒന്നിനും ബാങ്ക് തൊഴിലാളി യൂണിയനുകൾ പണിമുടക്കിനൊരുങ്ങുന്നു. വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി യൂണിയനുകള്‍ രണ്ട് ദിവസത്തെ സമരത്തിന് ആഹ്വാനംചെയ്തിട്ടുള്ളത്. രണ്ട് ദിവസം സേവനങ്ങൾ തടസപ്പെടും. ബാങ്ക് തൊഴിലാളി യൂണിയനുകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു) പ്രതിനിധികള്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി മുൻപ് ചർച്ച നടത്തിയിരുന്നു. അതിൽ തൊഴിലാളികളുടെ നിരവധി ആവശ്യങ്ങൾ അവഗണിക്കപ്പെട്ടുവെന്നാണ് യൂണിയനുകൾ വ്യക്തമാക്കുന്നത്.
Post Your Comments