Latest NewsKeralaNews

തിരുവനന്തപുരത്ത് വണ്ടിക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ കൈയ്യും കാലും തല്ലിയൊടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വണ്ടിക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ കൈയ്യും കാലും തല്ലിയൊടിച്ചു. ഭിന്നശേഷിക്കരനായ പുതിയതുറ സ്വദേശി യേശുദാസിനെയാണ് വാഹനത്തിന് സൈഡ് നല്‍കാത്തതില്‍ ആക്രമിച്ചത്. ആക്രമണത്തില്‍ കാലിനും കൈക്കും ഗുരുതരായി പരിക്കേറ്റ യേശുദാസ് ചികിത്സയിലാണ്.

സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടുകാല്‍ അടിമലത്തുറ നിവാസി മേരിദാസാണ് കാഞ്ഞിരംകുളം പൊലീസിന്റെ പിടിയിലായത്. വാഹനത്തിന് സൈഡ് നല്‍കാത്തതില്‍ പ്രകോപിതനായാണ് പ്രതി ഭിന്നശേഷിക്കരനായ യേശുദാസിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷ സൈഡാക്കി കടപ്പുറത്ത് കിടക്കുകയായിരുന്ന യേശുദാസിനെ വാഹനത്തിലെത്തിയ രണ്ടംഗ സംഘം പിന്തുടര്‍ന്നെത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. യേശുദാസിന്റെ കൈയ്യും സ്വാധീനക്കുറവുള്ള കാലും സംഘം തല്ലിയൊടിച്ചു. ഓട്ടോറിക്ഷയും പ്രതികള്‍ തല്ലിത്തകര്‍ത്തു.പിടിയിലായ മേരി ദാസ് പൊലീസിനെ അക്രമിച്ചതുള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് കാഞ്ഞിരംകുളം എസ്‌ഐ ബിനു ആന്റണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button