പാലാ: അങ്കണവാടി അധ്യാപിക 500 ചോദിച്ചപ്പേള്‍ എടിഎമ്മില്‍ നിന്ന് ലഭിച്ചത് 10,000. കോട്ടയം പാലായില്‍ ഇന്നലെയാണ് സംഭവം നടന്നത്. കൂടുതലായി കിട്ടിയ പണം ബാങ്ക് അധികൃതര്‍ക്ക് തന്നെ മടക്കി നല്‍കി അങ്കണവാടി അധ്യാപിക മാതൃകയാകുകയും ചെയ്തു.
കരൂര്‍ പഞ്ചായത്തിലെ വലവൂര്‍ വേരനാനല്‍ അങ്കണവാടി അധ്യാപിക ലിസി കാട്ടകത്ത്, പാലാ സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള എസ്.ബി.ഐ.യുടെ എ.ടി.എമ്മിലൂടെ പണം പിന്‍വലിച്ചപ്പോഴാണ് സംഭവം. 500 രൂപയേക്കാള്‍ അധികം പണം കിട്ടിയതിനെ തുടര്‍ന്ന് ആശങ്കയിലായ ലിസി എ.ടി.എമ്മിന് പുറത്തിറങ്ങിയപ്പോള്‍ കണ്ടുമുട്ടിയ ബ്ലോക്ക് പഞ്ചായത്തംഗം ജോര്‍ജ് നടയത്തിനോട് കാര്യം പറയുകയും അദ്ദേഹം വിളിച്ചതിനെ തുടര്‍ന്ന് എസ്.ബി.ഐ. അധികൃതര്‍ സ്ഥലത്തെത്തി. എന്നാല്‍ എസ്.ബി.ഐ. അധികൃതര്‍ കൂടുതലായി കിട്ടിയ പണം കൈപ്പറ്റാന്‍ ആദ്യം തയ്യാറായില്ല. ബാങ്ക് ശാഖയില്‍ തുക എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ ബ്ലോക്ക് അംഗവും നാട്ടുകാരും പ്രതിഷേധിച്ചതിനെ തുടര്‍ന്ന് തുക കൈപ്പറ്റുകയും രസീത് നല്‍കുകയും ചെയ്തു.
Post Your Comments