Latest NewsNewsIndia

‘കേന്ദ്ര ധനമന്ത്രി പരാജയമെന്ന് മോദി തന്നെ സമ്മതിച്ച സ്ഥിതിക്ക് അദേഹത്തിന് ആ സ്ഥാനം ഏറ്റെടുത്തു കൂടെ?’ വിമർശനവുമായി കോൺഗ്രസ് നേതാവ്

ന്യൂഡൽഹി : പൊതു ബജറ്റിനു മുന്നോടിയായുള്ള സാമ്പത്തിക ശാസ്ത്രജ്ഞരുമായി ചർച്ചകൾ നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണെന്നും ധനമന്ത്രി നിർമല സീതാരാമനെ പങ്കെടുപ്പിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍. ധനമന്ത്രിയുടെ പ്രകടനം ശരാശരിക്കു താഴെയാണെന്നു പ്രധാനമന്ത്രിക്കു തന്നെ ബോധ്യമായ സ്ഥിതിക്ക് അവരോട് രാജിവയ്ക്കാൻ ആവശ്യപ്പെടുന്നതാണു മര്യാദയെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

സാധാരാണ പൊതു ബജറ്റിനു മുന്നോടിയായുള്ള ചർച്ചകൾ ധനമന്ത്രാലയത്തിന്റെയും ധനമന്ത്രിയുടെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുക. ബജറ്റിനു മുന്നോടിയായി 13 ഓളം ചർച്ചകളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്നത്. വിവിധ മേഖലകളിലെ വിദഗ്ധർ പങ്കെടുത്ത ചർച്ചകളിൽ ഒന്നിൽ പോലും ധനമന്ത്രി ക്ഷണിതാവായിരുന്നില്ല– ചവാൻ പറഞ്ഞു.

ധനമന്ത്രിയെ ഇത്തരം ചർച്ചകളിൽനിന്ന് മാറ്റിനിർത്തുന്നത് തെറ്റായ സന്ദേശം നൽകുന്നതൊടോപ്പം തന്നെ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തകർക്കും. പ്രധാനമന്ത്രി ധനകാര്യമന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തു എന്നു വേണം മനസിലാക്കാൻ. പൊതു ബജറ്റ് അവതരിപ്പിക്കാൻ നിർമല സീതാരാമന് അവസരം നൽകുകയാണെങ്കിൽ തന്നെ ബജറ്റ് പ്രസംഗം പൂർണമായും പ്രധാനമന്ത്രിയുടെതാകും– ചവാൻ പറഞ്ഞു. ബജറ്റുമായി ബന്ധപ്പെട്ടുള്ള പല ചർച്ചകളിലും അമത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാർ പങ്കെടുക്കുന്നുണ്ടെങ്കിലും ധനമന്ത്രിയായ നിർമല സീതാരാമന്‍റെ അസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button