മുംബൈ : മൂന്ന് ദിവസത്തെ നഷ്ടങ്ങളിൽ നിന്നും ഓഹരി വിപണി കരകയറി, ഇന്നത്തെ വ്യാപരം തുടങ്ങിയത് നേട്ടത്തിൽ. സെൻസെക്സ് 250പോയിന്റും, നിഫ്റ്റി 63 പോയിന്റും നേട്ടം കൈവരിച്ചു. ആക്സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ് തുടങ്ങിയവ 1.5 ശതമാനം മുതല്‍ 2.5 ശതമാനംവരെയും, ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരി 2.5ശതമാനം, എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരി 3.5ശതമാനവും നേട്ടത്തിലാണ്. ബജാജ് ഓട്ടോ, എംആന്‍ഡ്എം, ഹീറോ മോട്ടോര്‍കോര്‍പ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.
കഴിഞ്ഞ ദിവസം വ്യാപാരം നഷ്ടത്തിലാണ് അവസാനിച്ചത്. സെൻസെക്സ് 208.43 പോയിന്റ് നഷ്ടത്തിൽ 41,115,38ലും നിഫ്റ്റി 63 പോയിന്റ് നഷ്ടത്തിൽ 12,106.90ലുമാണ് അവസാനിപ്പിച്ചത്. ആഗോള കാരണങ്ങളും ഡിസംബര്‍ പാദത്തിലെ കമ്പനി ഫലങ്ങളുമാണ്. വിപണിയെ ബാധിച്ചത്.
Post Your Comments