ചെന്നൈ•ശരീരത്തിലുടനീളം പരിക്കുകളോടെയെത്തിയ നടിയും ബ്യൂട്ടീഷനുമായ 39 കാരിയയായ യുവതി തിരുമംഗലം സമ്പൂര്‍ണ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ പരിഭ്രാന്തിയിലാക്കി. ബിസിനസുകാരനായ തന്റെ രണ്ടാമത്തെ ഭര്‍ത്താവ് തന്നെ ദിവസങ്ങളായി വീട്ടിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാരോപിച്ചാണ് യുവതി പോലീസ് സ്റ്റേഷനില്‍ എത്തിയത്.
തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്താതെ ഭർത്താവ് ശരവണന് എസ് (42) തന്നെ വിവാഹം കഴിച്ചുവെന്നും യുവതി ആരോപിച്ചു.
ട്രിച്ചി സ്വദേശിയും ഷെനോയ് നഗർ നിവാസിയുമായ യുവതി 2014 ൽ ഒരു സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് പ്രതിയെ പരിചയപ്പെട്ടത്. അന്ന നഗറിൽ ബ്യൂട്ടി ക്ലിനിക് ബിസിനസ്സ് നടത്തുകയായിരുന്നു. ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം ശേഷം ശരവണന് അവളോട് താൽപര്യം പ്രകടിപ്പിക്കുകയും തുടർന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു.
ശരവണന്റെ പെരുമാറ്റം തനിക്ക് സുഖകരമായിരുന്നില്ലെന്ന് യുവതി പരാതിയില്‍ ആരോപിച്ചു.മദ്യപിച്ച സുഹൃത്തുക്കളുടെ മുന്നിൽ നൃത്തം ചെയ്യാൻ അയാള്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. ശരവണന് പലപ്പോഴും തന്നെ വീട്ടില്‍ പൂട്ടിയിടും. ഇത് തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ചുവെന്നും അവര്‍ പരാതിയില്‍ അവകാശപ്പെട്ടു.
2016 ല്‍ ശരവണന് നേരത്തെ വിവാഹിതനായിരുന്നുവെന്ന് മനസിലായി. തുടര്‍ന്ന് ശരവണന്റെ വീട്ടില്‍ നിന്ന് മാറിയെങ്കിലും മക്കൾ കാരണം ശരവണനുമായി സഹകരിക്കാൻ നിർബന്ധിതയായതായി യുവതി പറഞ്ഞു. 25 ലക്ഷം രൂപയും മാതാപിതാക്കളിൽ നിന്ന് ലഭിച്ച 100 പവനോളം സ്വർണ്ണാഭരണങ്ങളും ഇയാള്‍ തട്ടിയെടുത്തതായും യുവതി ആരോപിച്ചു.
ശരവണന് തന്നെ ബലാത്സംഗം ചെയ്യുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിൽ തന്റെ വീഡിയോകൾ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. ജനുവരി എട്ടിന് മൂത്ത മകനെ ശരവണന്റെ സഹായികൾ ആക്രമിച്ചു.
യുവതിയുടെ പരാതിയില്‍ ശരവണനും ഭാര്യയ്ക്കും സഹായികൾക്കുമെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
Post Your Comments