Latest NewsIndia

സംസ്ഥാനങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ കഴിയില്ലെന്ന് ശശി തരൂര്‍, മറ്റെന്തു ചെയ്യാനാവുമെന്നും വിശദീകരണം

ദേശീയ പൗരത്വ രജിസ്റ്ററിലും ദേശീയ ജനസംഖ്യ രജിസ്റ്ററിലും സംസ്ഥാനങ്ങള്‍ പങ്കുവഹിക്കുന്നുണ്ട്.

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ശശി തരൂര്‍ എംപി. സംസ്ഥാനങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിയമത്തിനെതിരെ പ്രമേയം പാസാക്കാനേ കഴിയൂ എന്ന് ശശി തരൂര്‍ പറഞ്ഞു. കേരളമാണ് പൗരത്വ ഭേഗദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം. ഇതിനു പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

ജനുവരി 27ന് പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാര്‍ പ്രമേയം പാസാക്കാനിരിക്കെയാണ് ശശി തരൂരിന്റെ പ്രതികരണം വന്നിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുക എന്നത് രാഷ്ട്രീയമായി ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം മാത്രമാണ്. അതേസമയം, ദേശീയ പൗരത്വ രജിസ്റ്ററിലും ദേശീയ ജനസംഖ്യ രജിസ്റ്ററിലും സംസ്ഥാനങ്ങള്‍ പങ്കുവഹിക്കുന്നുണ്ട്. സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരാണ് ഇതിന്റെ നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.

മലയാളസിനിമാലോകത്തിലെ തന്നെ ദുരന്തമാണ് നിങ്ങൾ: പരസ്യമായി ഒരു അഭിമുഖത്തിന്റെ ഭാഗമായി ഒരു പുരുഷനെ തെണ്ടിയെന്നു വിളിച്ച നിങ്ങളോളം പുരുഷവിരുദ്ധ വേറെയുണ്ടാവുമോ? ബിഗ്ബോസ് തറവാട്ടമ്മ എന്നുപോലും തുടക്കത്തില്‍ കരുതിയിരുന്ന രജനി ചാണ്ടിയെക്കുറിച്ച് അഞ്ജു പാര്‍വതി പ്രഭീഷ്

ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.നടപ്പിലാക്കില്ല എന്ന് പറയാനല്ലാതെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല. എന്നാല്‍ പ്രമേയം പാസാക്കി കോടതിയെ സമീപിക്കാം. എന്‍ആര്‍സി-എന്‍പിആര്‍ എന്നിവ നടപ്പിലാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കപില്‍ സിബലും പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കാവില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button