പൗരത്വ ബില്‍, ഇന്ത്യയിലെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങി സമാധാനത്തിന്റെ പാതയിലാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് മേധാവി സത്യ നദാലെ.
വിവിധ സംസ്കാരങ്ങളുടെ സമ്മേളനമായ, ഉണര്‍വുള്ള ജനാധിപത്യമുള്ള, ബിസിനസ് അവസരങ്ങളുള്ള, ലോക ജനസംഖ്യയുടെ അഞ്ചിലൊന്നിനെ വഹിക്കുകയും, നാലാം വ്യവസായ വിപ്ലവത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന രാജ്യമായ ഇന്ത്യ തനിക്കു പ്രതീക്ഷ നല്കുന്നു എന്നാണ് ഇന്ത്യന്‍ വംശജനായ നദേല വിശദീകരിച്ചത്.
കുടിയേറ്റത്തിന്റെ കാര്യത്തില്‍ അമേരിക്കയുടെ നയങ്ങള്‍ ശരിയാണെന്നു കരുതുന്ന നദേല പറയുന്നത് രാജ്യങ്ങള്‍ കുടിയേറ്റം അനുവദിക്കണമെന്നും അല്ലാത്തപക്ഷം അവര്‍ ചിലപ്പോള്‍ സാങ്കേതികവിദ്യാഭിവൃത്തിയുടെ കുതിപ്പ് ആവാഹിക്കാനായേക്കില്ല എന്നുമാണ് അദ്ദേഹത്തിന്റെ ഭയപ്പാട്. രാജ്യങ്ങള്‍ക്ക് കഴിവുള്ളവരെ കിട്ടണമെങ്കില്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കണം എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. പുതിയ സാഹചര്യത്തില്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പം മത്സരിക്കണമെങ്കില്‍ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടതായുണ്ട്.
കഴിഞ്ഞയാഴ്ച ബസ്ഫീഡ് എഡിറ്റര്‍ ബെന്‍ സ്മിത്തുമായുള്ള അഭിമുഖ സംഭാഷണത്തിനിടെയാണ് നദേല പൗരത്വ ബില്ലിനെതിരെ സംസാരിച്ചത്. ആളുകള്‍ തമ്മില്‍ തരിച്ചുവ്യത്യാസം കൊണ്ടുവരുന്നതിനെതിരെയാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍, അധികം താമസിയാതെ മൈക്രോസോഫ്റ്റ് നദേലയ്ക്കായി പുതിയ പ്രസ്താവന ഇറക്കുകയായിരുന്നു. ഓരോ രാജ്യവും അതിന്റെ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുകയും ദേശീയ സുരക്ഷ പരിരക്ഷിക്കുകയും കുടിയേറ്റ നയം രാജ്യത്തിന് ഉചിതമായ രീതിയില്‍ രൂപീകരിക്കുകയും വേണമെന്നാണ് പറഞ്ഞത്.
എന്തായാലും, നദേല പറയുന്നത് ഇന്ത്യ വിവിധ സംസ്കാരങ്ങളുടെ സമ്മേളനമാണെന്നും പുതിയ പ്രതിസന്ധിയില്‍ നിന്നു കരകയറാനുള്ള കരുത്ത് രാജ്യത്തിനുണ്ട് എന്നുമാണ്. ഇന്ത്യന്‍ ദേശീയതയ്ക്ക് 70 വര്‍ഷത്തെ ചരിത്രം ഉയര്‍ത്തിക്കാട്ടാനുണ്ട്. അതൊരു ശക്തമായ അടിത്തറയാണ്. ഇന്ത്യയില്‍ ഇന്നു നടക്കുന്ന കാര്യങ്ങള്‍ രാജ്യത്തെ സാംസ്കാരിക വൈവിധ്യത്തെ ഉള്‍ക്കൊണ്ട് മറികടക്കാനാകുമെന്നാണ് അദ്ദേഹം പറയുന്നത്.
Post Your Comments