Latest NewsNewsSportsTennis

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ; പരിക്ക്, മിക്സഡ് ഡബിള്‍സില്‍ നിന്ന് സാനിയ മിര്‍സ പിന്മാറി

മെല്‍ബണ്‍: പരിക്ക് കാരണം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ മിക്‌സഡ് ഡബിള്‍സില്‍ നിന്ന് ഇന്ത്യയുടെ സാനിയ മിര്‍സ പിന്മാറി. കാലിനായിരുന്നു താരത്തിന് പരിക്കേറ്റത്. ഇനി ഓസ്ട്രേലിയന്‍ ഓപ്പണിലെ വനിതാ ഡബിള്‍സില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും സാനിയ പറഞ്ഞു.

കഴിഞ്ഞദിവസം ഹൊബര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് ഫൈനലിനിടെയായിരുന്നു സാനിയക്ക് പരിക്ക് പറ്റിയത്. മിക്‌സഡില്‍ രോഹന്‍ ബൊപ്പണ്ണ ആയിരുന്നു സാനിയയുടെ കൂട്ടാളി. പങ്കാളിയെ നഷ്ടപ്പെട്ട ബൊപ്പണ്ണയുടെ പങ്കാളിയായി സാനിയക്ക് പകരം കളിക്കുക യുക്രെയ്ന്‍ താരം നാദിയ കിച്ചനോക്കുമായാണ്.

രോഹന്‍ ബോപണ്ണയുമായി പങ്കാളിയാകാന്‍ സാനിയ തയ്യാറായെങ്കിലും കാല്‍മുട്ടിനേറ്റ പരിക്ക് കാരണം പിന്മാറുകയായിരുന്നു . എന്നാല്‍ ഇനി ഓസ്ട്രേലിയന്‍ ഓപ്പണിലെ വനിതാ ഡബിള്‍സില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും സാനിയ പറഞ്ഞു.

2വര്‍ഷത്തെ പ്രസവാവധി കഴിഞ്ഞ് മത്സര പ്രവര്‍ത്തനത്തിലേക്ക് മടങ്ങിയെത്തിയ സാനിയ മിര്‍സ ഒരു സ്വപ്ന തിരിച്ചുവരവ് നടത്തി എന്നത് ശ്രദ്ധേയമാണ്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സാനിയ ഹോബാര്‍ട്ട് ഇന്റര്‍നാഷണല്‍ കിരീടം ഈ അടുത്ത് നാദിയ കിച്ചെനോക്കിനൊപ്പം നേടിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button