ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്ലീമിനെ തൊടാന്‍ ആരും ധൈര്യപ്പെടില്ല, സാമുദായിക വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മീററ്റിലെ ശതാബ്ദി നഗറില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണക്കുന്ന റാലിയില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസാതാവന.
പൗരത്വ ഭേദഗതിയും നടപ്പിലാക്കുന്നത് വഴി ലക്ഷ്യമിടുന്നത് മുസ്ലീം സമുദായത്തെയാണെന്ന വാദത്തെയും അദ്ദേഹം തള്ളിക്കഞ്ഞു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുകയാണ്. ഈ നിയമം കൊണ്ടുവന്നതിലൂടെ ഇന്ത്യ അവരോടുള്ള ധാര്‍മ്മിക ബാധ്യത നിറവേറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമങ്ങള്‍ മൂലം മുസ്‌ലിംകള്‍ ഇന്ത്യയില്‍ നിന്ന് പുറത്താകുമെന്ന ആശങ്ക അസ്ഥാനത്താണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പൗരനായ ഒരു മുസ്ലിമിനെയും തൊടാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഇവിടെയുള്ള മുസ്ലിംകളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അവര്‍ക്ക് ഞങ്ങളുടെ അടുത്തേക്ക് വരാം. ഞങ്ങള്‍ ആ മുസ്‌ലിം പൗരനോടൊപ്പം നില്‍ക്കുെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments