ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ സ്പോര്‍ട്സ് കൗണ്‍സിലില്‍നിന്ന് സച്ചിന് തെണ്ടുല്‍ക്കറെയും വിശ്വനാഥന് ആനന്ദിനെയും ഒഴിവാക്കി. ബാഡ്മിന്റണ്‍ പരിശീലകന് പുല്ലേല ഗോപീചന്ദ്, ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബൈചുംഗ് ബൂട്ടിയ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് പകരം ഹര്ഭജന് സിംഗിനെയും കെ. ശ്രീകാന്തിനെയും ഉള്‍പ്പെടുത്തി. 27 അംഗ സമിതി 18 ആയും നിജപ്പെടുത്തിയിട്ടുണ്ട്. മലയാളി ഒളിന്പ്യന്‍ പി.ടി. ഉഷ, അന്പെയ്ത്ത് താരം ലിംബാ റാം, അഞ്ജലി ഭാഗവത്, റെനഡി സിംഗ്, യോഗേശ്വര്‍ ദത്ത്, പാരാലിംന്പിക് താരം ദീപ മാലിക്ക് എന്നിവരാണ് സമിതിയിലെ പുതിയ അംഗങ്ങള്‍.
Post Your Comments