Latest NewsNewsSaudi ArabiaGulf

സൗദി അറേബ്യയില്‍ ഭൂചലനം

റിയാദ്•സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലും ഇറാനിലെ സർഗാസ് പ്രദേശത്തും ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടു. സൗദി അറേബ്യയിൽ പ്രാദേശിക സമയം രാത്രി 10:27 നാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. ഭൂചലനത്തിന്റെ വ്യാപ്തി റിക്ടർ സ്കെയിലിൽ 3.9 ആയിരുന്നു.

ദേശീയ കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന വിവരമനുസരിച്ച് യു.എ.ഇയിൽ യാതൊരു ചലനവും അനുഭവപ്പെട്ടിട്ടില്ല.

ഇറാനിൽ തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗാനില്‍ പ്രാദേശിക സമയം രാത്രി 10:53 നാണ് ഭൂകമ്പം ഉണ്ടായത്.

ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button