Latest NewsNewsIndiaTechnology

ഇ കോമേഴ്സ് ആപ്പ് വഴി വസ്ത്രങ്ങളും ചെരുപ്പും വാങ്ങിയ യുവതി തട്ടിപ്പിനിരയായി : നഷ്ടപ്പെട്ടത് അര ലക്ഷത്തോളം രൂപ

ബെംഗളൂരു: ഓൺലൈൻ ഇടപാടിലെ തട്ടിപ്പിലൂടെ പണം നഷ്ടപെട്ടെന്ന പരാതിയുമായി യുവതി. ബെംഗളൂരു കോത്തന്നൂർ സ്വദേശിയായ യുവതിക്കാണ് ഇ കോമേഴ്സ് ആപ്പ് വഴി വസ്ത്രങ്ങളും ചെരുപ്പും വാങ്ങിയതിലൂടെ 49,000 രൂപ നഷ്ടമായത്. മാസങ്ങൾക്കു മുൻപ് വാങ്ങിയ വസ്ത്രത്തിനും ചെരുപ്പിനും ഡിസ്ക്കൗണ്ട് ഉണ്ടെന്ന് കണ്ടപ്പോൾ ആപ്പിൽ നൽകിയ നമ്പറുമായി ബന്ധപ്പെട്ടു.

Also read : കൊറോണ : മലയാളി നഴ്‌സുമാര്‍ ഭീതിയില്‍

ഡിസ്ക്കൗണ്ട് ലഭിക്കുണമെങ്കിൽ ആദ്യം 5 രൂപ ട്രാൻസ്ഫർ ചെയ്യണമെന്നറിയിച്ചു. പിന്നീട് 9 ഓളം ലിങ്കുകൾ അയക്കുകയും അവ പിന്നീട് മറ്റൊരു നമ്പറിലേയ്ക്ക് അയക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ലിങ്കുകൾ ആ നമ്പറിലേയ്ക്ക് അയച്ച ഉടനെ മിനുട്ടുകൾക്കുള്ളിൽ അക്കൗണ്ടിൽ നിന്ന് 49,000 രൂപ പിൻവലിക്കപ്പെടുകയായിരുന്നുവെന്ന് യുവതി പറയുന്നു. സംഭവത്തിൽ കോത്തന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button