Latest NewsNewsIndia

മലയാളസിനിമാലോകത്തിലെ തന്നെ ദുരന്തമാണ് നിങ്ങൾ: പരസ്യമായി ഒരു അഭിമുഖത്തിന്റെ ഭാഗമായി ഒരു പുരുഷനെ തെണ്ടിയെന്നു വിളിച്ച നിങ്ങളോളം പുരുഷവിരുദ്ധ വേറെയുണ്ടാവുമോ? ബിഗ്ബോസ് തറവാട്ടമ്മ എന്നുപോലും തുടക്കത്തില്‍ കരുതിയിരുന്ന രജനി ചാണ്ടിയെക്കുറിച്ച് അഞ്ജു പാര്‍വതി പ്രഭീഷ്

അഞ്ജു പാര്‍വതി പ്രഭീഷ്

പ്രായം ഒന്നിനും ഒരു തടസ്സമല്ല, ആത്മവിശ്വാസവും ആർജവവും കൈമുതലായി കൂടെയുണ്ടെങ്കിൽ! സമൂഹത്തിനു ഈ സന്ദേശം പകർന്നുനല്കാൻ ബിഗ്ബോസിൽ വന്ന കൊച്ചമ്മ പുറത്തിറങ്ങി പിറ്റേദിവസം തന്നെ സമൂഹത്തിനു നല്കിയ പാഠം ഇതാണ്: പക്വതയും സംസ്കാരവും പ്രായമേറുന്നതിനനുസരിച്ച്‌ കൂടുന്നുമില്ല,കുറയുന്നുമില്ല.

ബിഗ് ബോസ് ഷോ എന്നത് വെറുമൊരു റിയാലിറ്റി ഷോ മാത്രമല്ല. മറിച്ച് മനുഷ്യജീവിതത്തിന്റെ വികാരവിചാരധാരകളെയും ചെയ്തികളെയും അറിഞ്ഞും അറിയാതെയും ക്യാമറയ്ക്കുളളിൽ പകർത്തി പുറംലോകത്തെത്തിച്ച് ഇഴകീറി പരിശോധിക്കാനും വിശകലനം ചെയ്യാനുമായി പൊതുസമൂഹത്തിനു മുന്നിൽ തുറന്നിട്ടിരിക്കുന്ന വേദി കൂടിയാണത്. ഈ വിശകലനം ചെയ്യലിലും വിലയിരുത്തലുകളിലും ചാനലിനോ ബിഗ്ബോസിനോ അവതാരകാരനോ ഉള്ളതിനേക്കാൾ കൂടുതൽ പ്രസക്തി പ്രേക്ഷകസമൂഹത്തിനു മാത്രമാണ്.പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നൂറു ദിവസം അതുവരെ തീർത്തും അപരിചിതമായൊരു വീട്ടിൽ കഴിയാനെത്തുന്ന വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പതിനേഴുപേരെ അതിസൂക്ഷ്മമായി വിലയിരുത്തുന്നതും ഇഴകീറി പരിശോധിക്കുന്നതും ക്യാമറാക്കണ്ണുകൾ മാത്രമല്ല മറിച്ച് ഓരോ എപ്പിസോഡും മുടങ്ങാതെ കാണുന്ന പ്രേക്ഷകരും കൂടിയാണ്. അതുക്കൊണ്ടാണ് ബിഗ് ഷോയിൽ ആദ്യ കുടുംബാംഗമായി വന്ന അമ്മച്ചിയെ ആദ്യ എക്സിറ്റ് കാർഡ് കൊടുത്ത് മാപ്പിളയുടെ അടുത്തേയ്ക്ക് പ്രേക്ഷകർ വിട്ടത്.

രാജിനി ചാണ്ടിയെന്ന മുത്തശ്ശിയെ ബിഗ്ബോസ് ഹൗസിൽ കണ്ടപ്പോൾ പ്രേക്ഷകർക്ക് വലിയ ആവേശമായിരുന്നു.തുടക്കത്തിലുള്ള ക്യാപ്റ്റൻസിയും അവരുടെ മറ്റു കുടുബാംഗങ്ങളോടുള്ള ആദ്യ ഇടപെടലുകളും കണ്ടപ്പോൾ തോന്നിയത് പ്രായമുളള ഒരാൾ കുടുംബത്തിലുള്ളതിന്റെ പ്രസക്തിയാണ്.എന്നാൽ പിന്നീടുള്ള ദിവസങ്ങളിലെ അവരുടെ പെരുമാറ്റം തീർത്തും അരോചകമായിരുന്നു.അവരുടെ ശരീരഭാഷയിൽ എപ്പോഴും ഒരു പൊങ്ങച്ചക്കാരി കൊച്ചമ്മയുടെ ഇടപെടലുകൾ പ്രകടമായിരുന്നു. കുടുബാംഗങ്ങളിൽ ചിലരോട് കാട്ടിയ അകൽച്ചയും വേർതിരിവും ഇവരുടെയുള്ള ആ സുപ്പീരിയോരിറ്റി കോംപ്ലക്സ് വെളിച്ചത്തുക്കൊണ്ടുവന്നു.

തുടക്കം മുതലേ ഡോ.രജത്തിനോട് കാട്ടിയ അകലം ഇവരുടെ ജനപ്രീതിക്കു മങ്ങലേല്‌പിച്ചു.ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമെന്ന രീതിയിലായിരുന്നു ഇവരുടെ ഡോക്ടറോടുള്ള സമീപനം.എന്തോ തെറ്റായ മുൻവിധിയുമായിട്ടായിരുന്നു അവർ ഡോക്ടറുടെ രീതികളെ കണ്ടതും വ്യാഖ്യാനിച്ചതും. അന്ന് ജയിലിൽ കിടക്കുന്നതിന്റെയന്ന് കാട്ടിക്കൂടിയ കോപ്രായങ്ങൾ കണ്ടപ്പോൾ തോന്നിയത് All diseases run into one,old age എന്ന Ralph Waldo Emerson ന്റെ ഉദ്ധരണിയായിരുന്നു.അന്നും അവർ പരസ്യമായി ഡോക്ടറെ അവഹേളിച്ചിരുന്നു.

പിന്നീട് പുറത്തായി പോകുന്ന ദിവസം അലീനയോട് കാട്ടിയ അകൽച്ച അവരുടെ വാക്കും പ്രവൃത്തിയുമായി യാതൊരു ബന്ധമില്ലെന്ന് അടിവരയിടുന്നുണ്ട്.ഒക്കെയും പ്രായത്തിന്റെ കുഴപ്പമായി കണ്ട് മിണ്ടാതിരുന്ന പ്രേക്ഷകസമൂഹത്തിന്റെ മുന്നിലേയ്ക്ക് പ്രകോപനപരമായ ഒരു അഭിമുഖവുമായി രംഗത്തെത്തിയപ്പോൾ അവർ ഇതുവരെയും അവരുടെ ഹൈലെവൽ പ്രൊഫൈൽ കൊണ്ട് ഒളിപ്പിച്ചിരുന്ന അധമസംസ്കാരം മറ നീക്കി പുറത്തുവരികയായിരുന്നു.സുനിതാ ദേവഭാസിന്റെ ഒരു ചോദ്യത്തിനുത്തരമായി അവർ ഡോ.രജതിനെ അദിസംബോധനചെയ്യുന്നത് “തെണ്ടി”യെന്നു പറഞ്ഞുക്കൊണ്ടാണ്.ഇതാണോ കൊച്ചമ്മേ നിങ്ങൾ മുംബൈയിൽ നിന്നും അമേരിക്കൻ ജീവിതത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് ആവാഹിച്ച സംസ്കാരം? അമേരിക്കൻ ഡോളറുകൾക്ക് ജീവിതത്തിന്റെ എല്ലാ ആസംബരങ്ങളും സൗഭാഗ്യങ്ങളും നല്കാൻ കഴിഞ്ഞെങ്കിലും മാറ്റിയെടുക്കാൻ കഴിയാത്തത് ഒന്നുണ്ട്. അത് നിങ്ങളുടെ മൂന്നാം കിട സംസ്കാരം തന്നെയാണ്. ഈ ബിഗ് ബോസ് സീസൺ 2വിലെ മാത്രമല്ല മലയാളസിനിമാലോകത്തിലെ തന്നെ ദുരന്തമാണ് നിങ്ങൾ. പരസ്യമായി ഒരു അഭിമുഖത്തിന്റെ ഭാഗമായി ഒരു പുരുഷനെ തെണ്ടിയെന്നു വിളിച്ച നിങ്ങളോളം പുരുഷവിരുദ്ധ വേറെയുണ്ടാവുമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button