ഗുവാഹട്ടി: അസമില്‍ നിരോധിത സംഘടനകളിലെ ഭീകരര്‍ കൂട്ടത്തോടെ കീഴടങ്ങുന്നതായി റിപ്പോര്‍ട്ട്. 644 ഭീകരരാണ് അസം പോലീസിന് മുന്നില്‍ കീഴടങ്ങിയത്. സംസ്ഥാനത്തെയും സംസ്ഥാന പൊലീസിനെയും സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണിതെന്നും എട്ട് നിരോധിത സംഘടനകളില്‍ നിന്ന് 644 ഭീകരരാണ് ആയുധം വെച്ച് കീഴടങ്ങിയതെന്നും ഡിജിപി ഭാസ്കര്‍ ജ്യോതി മഹന്ത മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയെ തണുപ്പിക്കാൻ വീണ്ടും മലേഷ്യൻ നീക്കം, പഞ്ചസാര വാങ്ങിക്കോളാമെന്ന് വാഗ്ദാനം
177 ആയുധങ്ങളും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. യുഎല്‍എഫ്എ(ഐ), എന്‍ഡിഎഫ്ബി, ആര്‍എന്‍എല്‍എഫ്, കെഎല്‍ഒ, സിപിഐ(മാവോയിസ്റ്റ്), എന്എസ്എല്എ, എന്‍എല്‍എഫ്ബി എന്നീ സംഘടനകളിലുള്ളവരാണ് കീഴടങ്ങിയിരിക്കുന്നത്.അടുത്തിടെ ഏറ്റവും കൂടുതല്‍ ഭീകരര്‍ കീഴടങ്ങിയ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments