Latest NewsNewsIndia

മുസ്ലിം വോട്ടിനായുള്ള ഏറ്റുമുട്ടലാണ് സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ നടത്തുന്നത്; വി. മുരളീധരന്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തുന്നതായി കേന്ദമന്ത്രി വി. മുരളീധരന്‍. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ കൊണ്ട് ജനങ്ങള്‍ക്കിടയില്‍ വിഘടനവാദം വളര്‍ത്തുന്ന സമീപനമെടുക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്ന് വി മുരളീധരൻ വ്യക്തമാക്കി. കേരളത്തില്‍ മുസ്ലിം വോട്ടിനായുള്ള ഏറ്റുമുട്ടലാണ് സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read also: പൗരത്വ പ്രശ്നം: പ്രതിപക്ഷത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി: സമരത്തിന്റെ ഭാവിയെക്കുറിച്ചു നേതാക്കൾക്ക് ആശങ്ക-മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

ഒരാളുടെയും പൗരത്വവും ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാറിന് ഉദ്ദേശമില്ല. പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും കടന്നുവന്നവര്‍ക്ക്, അവിടെ പീഡനം നേരിടേണ്ടി വന്നവര്‍ക്ക് പൗരത്വം നല്‍കുകയാണ് ഈ നിയമം ലക്ഷ്യമിടുന്നത്. ഇത് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ തടസം ഉണ്ടാക്കരുതെന്ന് പ്രതിപക്ഷപാർട്ടികളോട് അഭ്യർത്ഥിക്കുന്നുവെന്നും വി. മുരളീധരൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button