KeralaLatest NewsNews

ഫാസ്ടാഗ് എടുക്കാത്തവരുടെ വാഹനങ്ങള്‍ ടോള്‍ ബൂത്തിനരികില്‍ സൃഷ്ടിക്കുന്ന ട്രാഫിക് കുരുക്കില്‍പ്പെട്ട് ആംബുലന്‍സുകള്‍ : ജീവനുവേണ്ടി മരണപോരാട്ടം നടത്തുന്നവര്‍

തൃശൂര്‍ : ഫാസ്ടാഗ് എടുക്കാത്തവരുടെ വാഹനങ്ങള്‍ ടോള്‍ ബൂത്തിനരികില്‍ സൃഷ്ടിക്കുന്ന ട്രാഫിക് കുരുക്കില്‍പ്പെട്ട് ആംബുലന്‍സുകള്‍ . ആംബുലന്‍സിനുള്ളില്‍ ജീവനുവേണ്ടി മരണപോരാട്ടം നടത്തുന്നവരും. ഓരോ മണിക്കൂറിലും നാല് ആംബുലന്‍സുകളെങ്കിലും ഇതു വഴി കടന്നു പോകുന്നുണ്ടെന്നാണ് ആംബുലന്‍സ് ഡ്രൈവേഴ്സ് ഓണേഴ്സ് അസോസിയേഷന്റെ കണക്ക്. ഓരോന്നിലും അത്യാസന്ന നിലയിലുള്ള രോഗികളുമുണ്ട്. പകലും രാത്രിയിലും ആംബുലന്‍സുകള്‍ കുടുങ്ങുന്നുണ്ട്. രാത്രി പോലും 20 മിനിറ്റോളം ആംബലന്‍സുകള്‍ വാഹനകുരുക്കില്‍പ്പെടുന്നുണ്ട്.

ടോള്‍പ്ലാസയ്ക്ക് 50 മീറ്റര്‍ അടുത്തെത്തിയാല്‍ മാത്രമാണ് എമര്‍ജന്‍സി ട്രാക്കിലേയ്ക്ക് കയറി വേഗത്തില്‍ കുതിക്കാന്‍ ആംബുലന്‍സുകള്‍ക്കാകുന്നുള്ളൂ. പ്ലാസ വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം ഡ്രൈവര്‍ക്കും രോഗിക്കും നിര്‍ണായകമാവുകയാണ്. ജീവനുമായി പായുന്ന ആംബുലന്‍സുകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ഇവിടെ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ദിവസം നൂറോ അതിലധികമോ ആംബുലന്‍സുകള്‍ മണ്ണുത്തി ഇടപ്പള്ളി ദേശീയപാത ഉപയോഗിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button