ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയിൽ സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി. കേന്ദ്ര സർക്കാരിന് നിയമവുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. കേസ് വിശദമായി കേൾക്കാൻ അഞ്ച് അംഗ ബെഞ്ചിലേക്ക് വിടും.
പൗരത്വ നിയമ ഭേദഗതിക്കെതിരായി സമർപ്പിച്ച നൂറ്റിമുപ്പത്തിരണ്ട് ഹർജികൾ സുപ്രിംകോടതി പരിഗണിക്കുകയാണ്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എസ് അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവരാണ് വാദം കേൾക്കുന്നത്.
മൂന്ന് മാസത്തേക്ക് എൻപിആർ മാറ്റിവയ്ക്കണമെന്ന് കപിൽ സിബൽ കോടതിയിൽ വാദിച്ചു. 80 ഹർജികളിൽ ഇന്ന് വിധിയുണ്ടാകില്ല. കേന്ദ്രത്തിന് നോട്ടിസ് നൽകാത്ത ഹർജികളിൽ തീർപ്പില്ല. ഭരണഘടനാ ബെഞ്ചിലേക്ക് വിടണമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഒരിക്കൽ പൗരത്വം നിഷേധിച്ചാൽ പിന്നീടത് തിരിച്ചു നൽകാനാകില്ലെന്ന് കപിൽ സിബൽ പറഞ്ഞു. വാദം കേട്ട് തീരുമാനമെടുക്കാൻ നാലോ അഞ്ചോ മാസമെടുക്കും. അതുവരെ പൗരത്വം അനുവദിക്കുന്ന പ്രക്രിയയിൽ കോടതി എന്തെങ്കിലും ചെയ്യണമെന്ന് കപിൽ സിബൽ പറഞ്ഞു. എൻ പി ആർ , എൻ സി ആർ പ്രക്രിയ നീട്ടി വയ്ക്കണമെന്നും കപിൽ സിബൽ പറഞ്ഞു.
ഇടക്കാല ഉത്തരവ് വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. സിഎഎയിൽ സ്‌റ്റേ ആവശ്യത്തെ കേന്ദ്രസർക്കാർ എതിർത്തു. എല്ലാ ഹർജികളിലെയും പകർപ്പ് ലഭിച്ചാൽ ഉടൻ മറുപടി സമർപ്പിക്കാമെന്ന് എജി പറഞ്ഞു.
Post Your Comments