ബാങ്കോക്ക്: തായ്ലൻഡ് മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ ഇന്ത്യക്ക് കടുത്ത നിരാശ. ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യൻ താരങ്ങളായ സൈന നെഹ്വാള്, കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ്, സമീര്‍ വര്‍മ എന്നിവർ പുറത്തായി. സമീര്‍ വര്‍മയിലൂടെയാണ് തോൽവികൾക്ക് തുടക്കമായത്.
Also read : ചാമ്പ്യന്മാർ ഇന്നിറങ്ങും : എതിരാളി ഒഡീഷ
മലേഷ്യയുടെ ലീ സി ജിയാണ് താരത്തെ പരാജയപ്പെടുത്തിയത്. സ്കോര്‍ നില 21-16, 21-15. മലയാളി താരം എച്ച് പ്രണോയി ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്കാണ് പരാജയപ്പെട്ടത്. പിവി സിന്ധു ഉള്‍പ്പെടെയുള്ള മറ്റു കളിക്കാര്‍ ടൂര്‍ണമെന്റിന് എത്താതിരുന്നതിനാൽ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പോരാട്ടം ആദ്യ റൗണ്ടില്‍ത്തന്നെ അവസാനിക്കുകയായിരുന്നു.
Post Your Comments