മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനത്തിൽ നേട്ടത്തിൽ തുടങ്ങിയ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെൻസെക്സ് 208.43 പോയിന്റ് നഷ്ടത്തിൽ 41,115,38ലും നിഫ്റ്റി 63 പോയിന്റ് നഷ്ടത്തിൽ 12,106.90ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള കാരണങ്ങളും ഡിസംബര്‍ പാദത്തിലെ കമ്പനി ഫലങ്ങളുമാണ്. വിപണിയെ ബാധിച്ചിരിക്കുന്നത്.
Also read : ഓഹരി വിപണി നഷ്ടത്തിൽ നിന്നും നേട്ടത്തിലേക്ക്
ബിഎസ്ഇയിലെ 1399 ഓഹരികള്‍ നഷ്ടത്തിലും 1070 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമെത്തിയപ്പോൾ 170 ഓഹരികള്‍ മാറ്റമില്ലാതെ നിന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. ഐടി ഒഴികെയുള്ള ഓഹരികളും നഷ്ടത്തിലായിരുന്നു. സീ എന്റര്ടെയ്ന്മെന്റ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, നെസ് ലെ, ടിസിഎസ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും കോള്‍ ഇന്ത്യ, ഒഎന്‍ജിസി, എന്‍ടിപിസി, ടാറ്റ മോട്ടോഴ്സ്, യുപിഎല്‍ എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിൽ നിന്നും കരകയറി ഇന്ന് വ്യാപാരം നേട്ടത്തിലാണ് തുടങ്ങിയത്. സെൻസെക്സ് 185.97 പോയിന്റ് ഉയർന്ന് 41,509.78ലും നിഫ്റ്റി 49 പോയിന്റ് ഉയർന്ന് 12,219ലുമായിരുന്നു ഇന്ന് വ്യാപാരം.
Post Your Comments