ന്യൂഡല്‍ഹി: ഇന്ത്യ എല്ലാ മതങ്ങളേയും സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേ ഒരു രാജ്യം മാത്രമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഡല്‍ഹിയില്‍ എന്‍സിസി റിപ്പബ്ലിക് ക്യാമ്പിലെ കേഡറ്റുകളോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. നമ്മുടെ അയല്‍രാജ്യം സ്വയം മതരാജ്യമാണെന്ന് അവകാശപ്പെട്ടവരാണ്. പക്ഷെ നമ്മള് അത്തരം ഒരു അവകാശ വാദം ഉന്നയിച്ചില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
പാക്കിസ്ഥാനും അമേരിക്കയുമെല്ലാം മതരാജ്യങ്ങളാണ്. ഇന്ത്യയുടെ മതമായി ഹിന്ദുവെന്നോ സിഖ് എന്നോ ബൗദ്ധരെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല. മറിച്ച് വസുധൈവ കുടുംബകം എന്നാണ് പറഞ്ഞത്. അതായത് ഈ ലോകം മുഴുവന്‍ ഒരു കുടുംബമാണെന്നാണ് അവര്‍ കരുതിയതും പെരുമാറിയതും. ഈ സന്ദേശം ലോകം മുഴുവന്‍ വ്യാപിച്ചതും ഇവിടെ നിന്നാണ്’ പ്രതിരോധമന്ത്രി വ്യക്തമാക്കി. പാകിസ്ഥാനെപ്പോലെ മതരാജ്യമാകാതിരിക്കാന്‍ കാരണമായത് ഇന്ത്യയുടെ സംസ്കാരിക മൂല്യങ്ങളാണ്. അമേരിക്ക പോലും മതരാജ്യമാണ്. പക്ഷെ ഇന്ത്യ അങ്ങിനെ ഇതുവരെ പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
Post Your Comments