Latest NewsNews

എന്‍പിആർ കേരളത്തിൽ നടപ്പാക്കില്ല; പ്രതിപക്ഷത്തിനെ വീണ്ടും സംയുക്തസമരത്തിനായി ക്ഷണിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍പിആറിനുള്ള എന്യൂമറേഷന്‍ പ്രവര്‍ത്തനം കേരളത്തില്‍ നടത്തില്ലെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം സിഎഎയ്‌ക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് പ്രതിപക്ഷത്തെ മുഖ്യമന്ത്രി വീണ്ടും ക്ഷണിച്ചു. യോജിച്ച്‌ നില്‍ക്കാനുള്ള സദ്ബുദ്ധി നിങ്ങള്‍ക്ക് ഉണ്ടാകട്ടെയെന്നാണ് അഭ്യര്‍ത്ഥന. എല്ലാവരും ഒന്നിച്ചാല്‍ മഹാശക്തിയാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also: സ്ത്രീകളെ പൊലീസ് സ്റ്റേഷനുകളിൽ വിളിച്ചു വരുത്തുന്നത് ഒഴിവാക്കണമെന്ന് ലോക്നാഥ് ബഹ്റ

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതിനും സുപ്രീംകോടതിയെ സമീപിക്കുകയും ചെയതതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് സെന്‍സസ് കമ്മീഷണറെ അറിയിക്കും. ജനസംഖ്യാ രജിസ്റ്റര്‍ നിര്‍ത്തിവെച്ചെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടും ചില സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവുകളിറക്കി മുന്നോട്ട് പോയത് വിവാദത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button