മുംബൈ: ഒരു ദിവസത്തിനുള്ളിൽ മുംബൈയിൽ പെയ്‌തത് 40 വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ മഴ. 1974നു ശേഷമുള്ള ഏറ്റവും വലിയ മഴയാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 375.2 മില്ലിമീറ്റർ മഴയാണ് മുംബൈയിൽ രേഖപ്പെടുത്തിയത്. 2005 ജൂലൈ 26ൽ ആയിരുന്നു ഇതിന് മുൻപ് മുബൈയിൽ മഹാപ്രളയം ഉണ്ടായത്. 1974 ജൂലൈ അഞ്ചിനായിരുന്നു ഏറ്റവും കൂടുതൽ മഴ പെയ്ത ദിവസം. അന്ന് ഒരുദിവസം
കൊണ്ട് മുംബൈയിൽ പെയ്തത് 375.2 മില്ലിമീറ്റർ മഴ ആയിരുന്നു.
അതേസമയം, മുംബൈയിലെ മാലഡിൽ ഒരു കോമ്പൗണ്ടിലെ മതിൽ തകർന്നുവീണ് 18 പേരാണ് മരിച്ചത്. അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
Post Your Comments