പാലക്കാട് : സംസ്ഥാനത്ത് കന്നുകാലികളില്‍ ലംപി ത്വക് രോഗം പടരുന്നു. പാലക്കാട് , മലപ്പുറം ജില്ലകളിലാണ് കന്നുകാലികളില്‍ രോഗം പടരുന്നത്. അതേസമയം, മൃഗസംരക്ഷണ ഡോക്ടര്‍മാര്‍ രോഗമെന്താണെന്നു പോലും പറയാെത കര്‍ഷകരില്‍ നിന്ന് മറച്ചുവച്ചുവെന്നും മരുന്നിന്റെ ആവശ്യകത സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ തയാറായില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഫലിക്കാത്ത ചികില്‍സകള്‍ക്കു പണംനല്‍കി കര്‍ഷകര്‍ കടക്കെണിയിലാവുകയാണ്.
കുത്തിവയ്പ് എടുക്കുന്നതിനും മരുന്നുവാങ്ങുന്നതിനൊക്കെ പണമില്ലാതെ വിഷമിക്കുന്നവര്‍ക്കു സഹായമേകാന്‍പോലും സര്‍ക്കാര്‍ ഇടപെടലുണ്ടായിട്ടില്ല. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബിഹാര്‍ വഴി കേരളത്തിലെത്തിയ രോഗത്തിനു പ്രതിരോധമരുന്ന് ലഭ്യമല്ല. വിദേശരാജ്യങ്ങളില്‍ നിന്ന് മരുന്നെത്തിക്കാന്‍ വൈകിയാല്‍ കഷ്ടത്തിലാകുന്നത് മിണ്ടാപ്രാണികളും അവരെ ജീവിതമാര്‍ഗമാക്കിയ കര്‍ഷകരുമാണ്.
Post Your Comments