തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ 24 വിദ്യാര്‍ഥികളുടെ ബിരുദം പിന്‍വലിക്കാന്‍ തീരുമാനം. 112 പേര്‍ക്ക് വീണ്ടും പരീക്ഷ നടത്തും. സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റേതാണ് തീരുമാനം.
ഇതുസംബന്ധിച്ച് ഗവര്‍ണറോടും സെനറ്റിനോടും അനുമതി തേടാനും ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ദാനം ചെയ്ത സര്‍വകലാശാല നടപടി വന്‍ വിവാദമായതിനെത്തുടര്‍ന്നാണ് നീക്കം.
കേരള സർവകലാശാലയുടെ മൂല്യനിർണയ കാര്യങ്ങളിലും ചട്ടം ലംഘിച്ച് മന്ത്രി കെ ടി ജലീൽ ഇടപെട്ടതായി തെളിവ് പുറത്തു വന്നിരുന്നു. മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം മൂല്യനിർണയത്തീയതികളിലും പരീക്ഷാ കലണ്ടറിലും മാറ്റം വരുത്താൻ തീരുമാനിച്ചതായി കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് തീരുമാനങ്ങളടങ്ങിയ മിനിറ്റ്‍സ് ആണ് പുറത്തു വന്നിരുന്നത്.
പരീക്ഷാ മൂല്യനിർണയത്തിലും പരീക്ഷാ കലണ്ടറിലും മാറ്റം വരുത്താൻ മന്ത്രിയുടെ ഓഫീസ് നേരിട്ട് നിർദേശിച്ചു എന്നാണ് വ്യക്തമാകുന്നത്. അക്കാദമിക് കലണ്ടറടക്കമുള്ള കാര്യങ്ങൾ സർവകലാശാലയുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. ബജറ്റുൾപ്പടെയുള്ള ഭരണകാര്യങ്ങളിൽ പ്രോ ചാൻസലർ എന്ന നിലയ്ക്ക് മന്ത്രിക്ക് ഇടപെടാമെങ്കിലും, അക്കാദമിക കാര്യങ്ങളിൽ ഇടപെടാൻ പാടില്ലെന്ന് ചട്ടം തന്നെയുണ്ട്. ഇത് ലംഘിച്ചാണ് മന്ത്രിയുടെ ഓഫീസ്, മൂല്യനിർണയത്തിന്‍റെ തീയതികൾ മാറ്റാൻ നിർദേശിച്ചിരിക്കുന്നത്.
Post Your Comments