ഗൂഗിള്‍ പേ, പേടിഎം, ആമസോണ്‍ പേ, ഫോണ്‍പേ, മൊബിക്വിക്ക് തുടങ്ങിയ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനങ്ങൾക്ക് കടുത്ത വെല്ലുവിളിയുമായി ജിയോ. യുപിഐ പേയ്‌മെന്റ് സംവിധാനത്തിന് തുടക്കമിട്ടതായി റിപ്പോർട്ട്. ഒഫീഷ്യല്‍ ആപ്പായ മൈ ജിയോയിലാണ് യുപിഐ സേവനം അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ജിയോയുടെ പേയ്‌മെന്റ് സൗകര്യം ലഭ്യമാകുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മൈ ജിയോ ആപ്പില്‍ ഇപ്പോൾ യുപിഐ ഓപ്ഷന്‍ ചേര്‍ത്തുവെന്നും യുപിഐ ഹാന്‍ഡില്‍ @ജിയോ എന്ന പേരില്‍ വെര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസ്സ് (വിപിഎ) ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ടെന്നും സൂചനകളുണ്ട്. ജിയോസാവന്‍, ജിയോസിനിമ, ജിയോഎംഗേജ് എന്നിവയ്‌ക്കൊപ്പം യുപിഐ ഓപ്‌ഷന്‍ മെനുവില്‍ നല്‍കിയിരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ ചില ടെക് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
Also read : മുംബൈ ഇനി 24*7, 27 മുതൽ നൈറ്റ് ലൈഫ് നിലവിൽ വരും
വരിക്കാര്‍ക്ക് ജിയോ യുപിഐ സേവനം ഉപയോഗിക്കണമെങ്കിൽ പിന്‍ ജനറേറ്റ് ചെയ്യണം.ഇതിനായി ഉപയോക്താക്കൾ മൊബൈല്‍ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പറിലുള്ള ഡെബിറ്റ് കാര്‍ഡ് നമ്പര്‍ എന്നിവ നല്‍കി യുപിഐ പിന്‍ സൃഷ്ടിക്കാവുന്നതാണ്. അതേസമയം യുപിഐ പേയ്‌മെന്റുകള്‍ നടത്തുന്നതിനായി ജിയോ നേരത്തെ ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്‌ബിഐ തുടങ്ങിയ ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന വാർത്തകളും പുറത്തു വന്നിരുന്നു.
Post Your Comments