KeralaLatest NewsNews

നേപ്പാളിലെ റിസോര്‍ട്ടില്‍ എട്ട് മലയാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിന് ശേഷം എല്ലാവരും തെരയുന്ന വസ്തുത ഇതാണ് …

നേപ്പാളില്‍ എട്ട് മലയാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിന് ശേഷം നിരവധി ചോദ്യങ്ങളും സംശയങ്ങളുമാണ് നമ്മുടെ മനസില്‍ ഉയര്‍ന്നുവന്നത്. റൂം ഹീറ്ററുകളില്‍ നിന്ന് എങ്ങനെയാണ് വിഷവാതകം പുറത്ത് വരുന്നത് ? ഒന്ന് നിലവിളിക്കാന്‍ കൂടി സാധിക്കാതെ എങ്ങനെയാണ് ആളുകള്‍ ഉറക്കത്തിനിടയില്‍ തന്നെ മരിച്ച് പോവുന്നത് ? തീ കത്തിക്കുമ്പോള്‍ സാധാരണമായുണ്ടാവുന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാല്‍ ആളുകള്‍ മരിക്കുമോ ? കാര്‍ബണ്‍ മോണോക്സൈഡുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിശദീകരണം ഇതാ…

നമ്മുടെ ശരീരത്തിന് ചുറ്റുമുള്ള ഓക്സിജനെ വിവിധ ടിഷ്യൂകളിലേക്കും അവയവങ്ങളിലേക്കും എത്തിക്കുന്നതിന് കാരണമാകുന്ന തന്മാത്രയാണ് ഹീമോഗ്ലോബിന്‍. കാര്‍ബണ്‍ മോണോക്സൈഡ് ഈ തന്മാത്രകളിലുള്ള ഓക്സിജന് പകരം സംയോജിച്ച് കാര്‍ബോക്സിഹൈമോഗ്ലോബിന്‍ ആയി മാറുന്നു. നമ്മുടെ ടിഷ്യൂകളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതിന് കാര്‍ബോക്സിഹൈമോഗ്ലോബിന്‍ തടസമാവുന്നു. ഇത് മനുഷ്യരെ കോമ അവസ്ഥയിലേക്കോ മരണത്തിലേക്കോ നയിക്കും. അന്തരീക്ഷത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവ് 0.1 പിപിഎം ആണ്. ശരീരത്തിന് താങ്ങാനാവുന്നതില്‍ കൂടുതല്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിക്കുമ്പോള്‍ രക്തത്തിലെ ഒക്സിജന്റെ അളവ് കുറയുകയും മരണത്തിന് കാരണമാവുകയും ചെയ്യുന്നു

ജനലടച്ച് ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് അപകടം

തണുപ്പുകാലത്ത് ജനല്‍ അടച്ച് ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് അപകടങ്ങള്‍ വിളിച്ച് വരുത്തും
പുറത്തുനിന്നുള്ള വായുവിന് പകരം മുറിക്കകത്തുള്ള വായുവിനെ ചൂടുപിടിപ്പിക്കുകയാണ് റൂം ഹീറ്റര്‍ ചെയ്യുന്നത്. അപ്പോള്‍ റൂമിനകത്തെ ഓക്സിജന്റെ അളവ് കുറയുന്നു. ആ ഘട്ടത്തില്‍ കൂടുതല്‍ ശ്വസിക്കുക ഓക്സിജന് പകരം കാര്‍ബണ്‍ മോണോക്സൈഡ് ആയിരിക്കും. ഈ കാര്‍ബണ്‍ മോണോക്സൈഡ് ഓക്സിജന്‍ വഹിക്കുന്നതില്‍നിന്ന് രക്തകോശങ്ങളെ തടയുന്നു. അത് തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കും. വേണ്ടത്ര ഓക്സിജന്‍ കിട്ടാതെ ശരീരഭാഗങ്ങളെല്ലാം തളരുന്നു.

മണ്ണെണ്ണ, പ്രകൃതിവാതകങ്ങള്‍, വൈദ്യുതി എന്നിവയിലാണ് മിക്ക ഹീറ്ററുകളും പ്രവര്‍ത്തിക്കുന്നത്. തണുപ്പിനെ മറികടക്കാന് മുറിയടച്ച് ഹീറ്ററിട്ട് കിടക്കുന്നത് അപകടം സാധ്യത കൂട്ടും. അടഞ്ഞുകിടക്കുന്ന മുറിയില്‍ ഹീറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഓക്സിജന്‍ പൂര്‍ണമായും ഇല്ലാതാകും. മുറിക്കകത്തുള്ളവര്‍ ഉറക്കത്തിലായാല്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറയുന്നത് അറിയാന്‍ സാധിക്കില്ല. ഉറക്കത്തില്‍ തന്നെ മരണം സംഭവിക്കും. ഇതാണ് കാഠ്മണ്ഡുവില്‍ മലയാളി കുടുംബത്തിന്റെ അപകട മരണത്തിനും കാരണം എന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button