തിരുവനന്തപുരം: പന്തീരാങ്കാവ് അലൻ, താഹ എന്നിവർക്കെതിരേയുള്ള കേസ് എൻ.ഐ.എ.യ്ക്കു കൈമാറിയതിനു പിന്നിൽ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയാണെന്ന് വിമർശനവുമായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
യു.എ.പി.എ.യ്ക്കെതിരേ ശക്തമായ നിലപാടു സ്വീകരിച്ച സി.പി.എം. ആണ് മാവോവാദി ബന്ധത്തിന്റെപേരിൽ ഇരുവർക്കുമെതിരേ അതേ വകുപ്പുപ്രകാരം കേസെടുത്തത്. കുറച്ചു സാഹിത്യം പഠിച്ചതാണോ, പുസ്തകം വായിച്ചതാണോ, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചതാണോ ഇവർ ചെയ്ത കുറ്റം. ഇടതുപക്ഷ സർക്കാരിനു ചേർന്നതല്ല ഇതൊന്നും
ഇതിനെതിരേയുള്ള പ്രതിഷേധം തണുപ്പിക്കാനാണ് എൻ.ഐ.എ.യ്ക്ക് കേസ് കൈമാറിയത്. ഡി.ജി.പി.യാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്. ബെഹ്‌റയും അന്തിമമായി മുഖ്യമന്ത്രിയും അറിയാതെ എൻ.ഐ.എ. കേസെടുക്കില്ല -മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, പന്തീരാങ്കാവ് യു എ പി എ കേസില്‍ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
പ്രതികളെ ഒരാഴ്ച കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ നൽകിയ അപേക്ഷയിലാണ് നടപടി. എന്‍ ഐ എ അന്വേഷണം ഏറ്റെടുത്തതിനാല്‍ പ്രതികളെ കുടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടന്നും ഒരാഴ്ച കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എന്‍ ഐ എ യുടെ ആവശ്യം.
സിപിഎം പ്രവർത്തകരായിരുന്ന അലനും താഹയ്ക്കുമെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് യുഎപിഎ പ്രകാരം പൊലീസ് കേസെടുത്തത്. തുടർന്ന് കേസ് എൻഐഎക്ക് കൈമാറുകയായിരുന്നു. ഇവരിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും പെൻഡ്രൈവും കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു.
Post Your Comments