KeralaLatest NewsNews

ഇടുക്കിയില്‍ അടക്കാ കളത്തില്‍ ബാലവേല; 37 കുട്ടികളെ കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു

ഇടുക്കി: ഇടുക്കിയില്‍ അടക്കാ കളത്തില്‍ ബാലവേല. അടയ്ക്കാ കളത്തില്‍ ജോലിക്കായി നിന്ന 37 കുട്ടികളെയാണ് ബാലക്ഷേമ സമിതി കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. 9നും 15 വയസിനും ഇടയില്‍ പ്രായമുള്ള അസം സ്വദേശികളായ കുട്ടികളെയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ നടത്തിപ്പുകാരനെതിരെ നടപടിയെടുക്കാന്‍ ബാലക്ഷേമ സമിതി പൊലീസിന് നിര്‍ദ്ദേശം നല്‍കി.

വണ്ണപ്പുറം പാക്കട്ടിയിലെ അടയ്ക്ക കളത്തിലാണ് കുട്ടികളെ ദിവസങ്ങളോളം പണിയെടുത്തിരുന്നത്. അടയ്ക്ക പൊളിക്കലും അടുക്കലുമായിരുന്നു കുട്ടികളുടെ ജോലി.
ബാലക്ഷേമ സമിതിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. അടയ്ക്കാ കളത്തില്‍ തുടര്‍ച്ചയായി പണിയെടുത്തതിനാല്‍ പലരുടെയും കൈ മുറിഞ്ഞ നിലയിലാണ്.

അടയ്ക്ക് കളത്തില്‍ പണിയെടുക്കുന്നതിനായി 47 കുടുംബങ്ങളെ അസമില്‍ നിന്നെത്തിച്ചിട്ടുണ്ട്. ഈ കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പണിയെടുത്ത് കൊണ്ടിരുന്നത്. വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇനി പണിയെടുപ്പിക്കില്ലെന്ന ഉറപ്പില്‍ കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. പരിശോധന നടത്തുമ്പോള്‍ മുങ്ങിയ അടയ്ക്ക് കളംനടത്തിപ്പുകാരനായി പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button