കാര്‍ഡിഫ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഒരു പുതിയ ടി-സെല്‍ കണ്ടെത്തി, ഇത് കാന്‍സറിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.ശ്വാസകോശം, ചര്‍മ്മം, രക്തം, വന്‍കുടല്‍, സ്തനം, അസ്ഥി, പ്രോസ്റ്റേറ്റ്, അണ്ഡാശയം, വൃക്ക, സെര്‍വിക്കല്‍ കാന്‍സര്‍ കോശങ്ങളെ കൊല്ലാന്‍ ഈ ടി സെല്ലുകള്‍ ലാബില്‍ പരിശോധിക്കുകയാണ്. കാന്‍സര്‍ ചികിത്സകളിലെ ഏറ്റവും പുതിയ മാതൃകയാണിത്
നല്ല കോശങ്ങളെ അവഗണിച്ച് മിക്ക മനുഷ്യ കാന്‍സറുകളെയും തിരിച്ചറിയുകയും കൊല്ലുകയും ചെയ്യുന്ന പുതിയ തരം ടി-സെല്‍ റിസപ്റ്റര്‍ ഉള്‍ക്കൊള്ളുന്ന ടി-സെല്ലുകള്‍ ആണ് കാര്‍ഡിഫ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ടി-സെല്‍ ,രോഗപ്രതിരോധ കോശങ്ങള്‍ നീക്കം ചെയ്യുകയും പരിഷ്‌കരിക്കുകയും കാന്‍സര്‍ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുകയും ചെയ്യുന്നു. മാത്രവുമല്ല ഇത് രോഗിയുടെ രക്തത്തിലേക്ക ചേരാനും സാധിക്കും. ഇഅഞഠ എന്നറിയപ്പെടുന്ന ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന തെറാപ്പി ഓരോ രോഗിക്കും നല്‍കുന്നുണ്ടെങ്കിലും ഏതാനും തരം ക്യാന്‍സറുകളെ മാത്രമാണ് ലക്ഷ്യമിടുന്നത്, എന്നാല്‍ ട്യൂമറുകള്‍ക്ക് ഇത് വിജയിച്ചിട്ടില്ല.
എല്ലാ വ്യക്തികളിലെയും വൈവിധ്യമാര്‍ന്ന ക്യാന്‍സറുകളെ ലക്ഷ്യം വയ്ക്കുന്നതിനും നശിപ്പിക്കുന്നതിനും ഈ പുതിയ ടിസിആര്‍ തങ്ങള്‍ക്ക് മറ്റൊരു വഴി നല്‍കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ടി സെല്ലുകളിലെ വിദഗ്ധനായ പ്രൊഫസര്‍ ആന്‍ഡ്രൂ സെവെല്‍ പറഞ്ഞു.
Post Your Comments