MollywoodLatest NewsKeralaIndia

പൗരത്വ നിയമ ഭേദഗതി: സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരെ ആരോപണവുമായി സംവിധായകൻ കമല്‍

ഇനിയും ഈ വിഷയത്തിന്റെ ഗൗരവം ഇവര്‍ മനസ്സിലാക്കിയില്ലെങ്കില്‍ അവര് ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നും നിസംഗതയാണെങ്കില്‍ കാലം അവരെ ബോധ്യപ്പെടുത്തുമെന്നും കമല്‍ പ്രതികരിച്ചു.

കൊച്ചി: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം തുടരുമ്പോള്‍ സൂപ്പര്‍ സ്റ്റാറുകള്‍ മൗനം പാലിക്കുന്നെന്ന ആരോപണവുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. പൗരത്വ നിയമ ഭേദഗതിയുടെ ഗൗരവം മനസിലാക്കാത്തതോ,​ നിസംഗതയോയാകാം സൂപ്പ‌ര്‍ സ്റ്റാറുകളുടെ മൗനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.ഇനിയും ഈ വിഷയത്തിന്റെ ഗൗരവം ഇവര്‍ മനസ്സിലാക്കിയില്ലെങ്കില്‍ അവര് ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നും നിസംഗതയാണെങ്കില്‍ കാലം അവരെ ബോധ്യപ്പെടുത്തുമെന്നും കമല്‍ പ്രതികരിച്ചു.

മുതി‌ര്‍ന്ന തലമുറയുടെ നിശബ്ദതയാണ് ഏറ്റവും വലിയ കുറ്റമെന്നും ഇപ്പോള്‍ നിശബ്ദത പാലിക്കുന്നവ‌ക്ക് കാലം മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച്‌ മാത്രമല്ല താന്‍ പറയുന്നതെന്നും, മറ്റു പല വിഷയങ്ങള്‍ വന്നപ്പോഴും ഇതേ നിശബ്ദതയാണ് സൂപ്പര്‍ സ്റ്റാറുകള്‍ പിന്തുടര്‍ന്നതെന്നും കമല്‍ പറഞ്ഞു. താരങ്ങളുടെ മൗനത്തില്‍ ശക്തമായ പ്രതിഷേധമുണ്ട്. സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തി എന്ന രീതിയില്‍ സമൂഹത്തോട് കലാകാരന്മാര്‍ക്ക് ഒരുപാട് പ്രതിബദ്ധതയുണ്ടെന്നും കമല്‍ പറഞ്ഞു.

ഭരണത്തിലേറിയതിന്റെ നൂറാം ദിവസം ഉത്തര്‍പ്രദേശിലെ അയോധ്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങി ഉദ്ധവ്

നിഷ്പക്ഷതയും നിശബ്ദതയും പല കാര്യങ്ങളിലും കുറ്റകരമാണ് എന്ന് വിശ്വസിക്കുന്നത് കൊണ്ടു തന്നെ ഇവരുടെ ഈ മൗനത്തില്‍ തനിക്ക് പ്രതിഷേധമുണ്ട്. അത് അവരുടെ ഇഷ്ടമായത് കൊണ്ട് പ്രത്യേകിച്ചൊന്നും അതേക്കുറിച്ച്‌ പറയാനില്ല. അങ്ങനെ പണം തന്ന് മാത്രമല്ല സമൂഹം നമ്മളെ സംരക്ഷിക്കുന്നത്. സമൂഹം നമുക്ക് ഒരുപാട് സംരക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. നമ്മുടെ വ്യക്തിത്വവും സ്വത്വവുമെല്ലാം ഈ സമൂഹത്തിന്റെ സംഭാവനയാണ്. നമ്മുടെ കലാപ്രവര്‍ത്തനം പോലും സമൂഹം നല്‍കിയിട്ടുളള വലിയ അംഗീകാരമാണ്. അതിനെ തിരിച്ചറിയാതെ പോവുകയാണ് എന്നാണ് തോന്നുന്നത്. അതിലിപ്പോ വിഷമിക്കുകയല്ലാതെ വേറൊന്നും ചെയ്യാനില്ല -കമല്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button