റിയാദ് : പൊതുസ്ഥലങ്ങളിലെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ച 113 പേർ സൗദി അറേബ്യയയിൽ അറസ്റ്റിൽ. രണ്ടാഴ്ചക്കിടയിൽ ചട്ടങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായതെന്ന് മക്ക പൊലീസ് വക്താവ് കേണൽ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് അൽഗാമിദി അറിയിച്ചു.
Also read : ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം : വിദേശി യുവാവ് പിടിയിൽ
പ്രായം കൂടിയവർക്കും വികലാംഗകർക്കും സംവരണം ചെയ്ത സ്ഥലങ്ങൾ ദുരുപയോഗിക്കുക, അനുമതിയില്ലാതെ ആളുകളുടെയും സംഭവങ്ങളുടെയും ഫോട്ടോയെടുക്കുക തുടങ്ങിയതടക്കം നിരവധി ചട്ടലംഘനങ്ങൾക്കാണ് ഇവർ പിടിയിലായത്. അറസ്റ്റിലായതിൽ 112 പേർ പുരുഷന്മാരും ഒരാൾ സ്ത്രീയുമാണ്.
കുറ്റക്കാർക്കെതിരെ നിയമാനുസൃത ശിക്ഷാനടപടികളുണ്ടാകുമെന്നും പോലീസ് വക്താവ് അറിയിച്ചു. അടുത്തിടെയാണ് കൃത്യമായ പൊതുപെരുമാറ്റ ചട്ടങ്ങൾ രൂപപ്പെടുത്തിയതും നടപ്പാക്കിത്തുടങ്ങിയതും. ചട്ടങ്ങൾ പ്രകാരം കുറ്റകരമാകുന്ന പെരുമാറ്റങ്ങൾ ഏതൊക്കെയാണെന്നും അതിനെല്ലാമുള്ള ശിക്ഷ എന്താണെന്നും തരംതിരിച്ച് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.
Post Your Comments