Latest NewsSaudi ArabiaNewsGulf

പൊതുസ്ഥലങ്ങളിലെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ച 113 പേർ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ

റിയാദ് : പൊതുസ്ഥലങ്ങളിലെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ച 113 പേർ സൗദി അറേബ്യയയിൽ അറസ്റ്റിൽ. രണ്ടാ​ഴ്​ചക്കിടയിൽ ചട്ടങ്ങൾ ജനങ്ങൾ പാലിക്കുന്നു​ണ്ടോ എന്നറിയാൻ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായതെന്ന്​ മക്ക പൊലീസ്​ വക്​താവ്​ കേണൽ മുഹമ്മദ്​ ബിൻ അബ്​ദുൽ വഹാബ്​ അൽഗാമിദി അറിയിച്ചു.

Also read : ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം : വിദേശി യുവാവ് പിടിയിൽ

പ്രായം കൂടിയവർക്കും വികലാംഗകർക്കും സംവരണം ചെയ്​ത സ്​ഥലങ്ങൾ ദുരുപയോഗിക്കുക, അനുമതിയി​ല്ലാതെ ആളുകളുടെയും സംഭവങ്ങളുടെയും ഫോട്ടോയെടുക്കുക തുടങ്ങിയതടക്കം നിരവധി ചട്ടലംഘനങ്ങൾക്കാണ്​ ഇവർ പിടിയിലായത്​. അറസ്​റ്റിലായതിൽ 112 പേർ പുരുഷന്മാരും ഒരാൾ സ്​ത്രീയുമാണ്​.

കുറ്റക്കാർക്കെതിരെ നിയമാനുസൃത ശിക്ഷാനടപടികളുണ്ടാകുമെന്നും പോലീസ്​ വക്​താവ് അറിയിച്ചു. അടുത്തിടെയാണ്​ കൃത്യമായ പൊതുപെരുമാറ്റ ചട്ടങ്ങൾ രൂപപ്പെടുത്തിയതും നടപ്പാക്കിത്തുടങ്ങിയതും. ചട്ടങ്ങൾ പ്രകാരം കുറ്റകരമാകുന്ന പെരുമാറ്റങ്ങൾ ഏതൊക്കെയാണെന്നും അതിനെല്ലാമുള്ള ശിക്ഷ എന്താണെന്നും​ തരംതിരിച്ച് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button