ദോഹ : ഖത്തറിൽ മഞ്ഞും അതിശൈത്യവും ഉണ്ടാകുമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം തള്ളി കാലാവസ്ഥ വകുപ്പ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും വകുപ്പിന്റെ ഔദ്യോഗിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന കാലാവസ്ഥാ വ്യതിയാന അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
Also read : സൗദി രാജകുമാരന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ദുബായ് ഭരണാധികാരി
കഴിഞ്ഞ ആഴ്ചയിൽ രാജ്യത്തിന്റെ തെക്കൻ മേഖലയിൽ രേഖപ്പെടുത്തിയതിന് സമാനമായ തരത്തിൽ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസിലേക്കെത്തും. ജനുവരി 26 മുതൽ താപനിലയിൽ ഗണ്യമായി കുറവ് സംഭവിക്കാം. ദോഹയിലെ കുറഞ്ഞ താപനില ഇത്തവണ ശൈത്യത്തിൽ എത്തിയേക്കും. 13.5 ഡിഗ്രി സെൽഷ്യസായിരിക്കും ഈ മാസം ദോഹയിൽ രേഖപ്പെടുത്തുന്ന ശരാശരി കുറഞ്ഞ താപനില. ഈ മാസം 14ന് സംഭവിച്ച ശീതതരംഗത്തിൽ അബു സമ്രയിൽ താപനില 5.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
Post Your Comments