Latest NewsKeralaIndia

യെച്ചൂരിക്ക് പിന്നാലെ ഗവര്‍ണര്‍ പദവി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ടിഎന്‍ പ്രതാപനും, ലോക്‌സഭയില്‍ സ്വകാര്യ ബില്ലവതരിപ്പിച്ചു

ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിയായ ടിഎന്‍ പ്രതാപന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ സമര്‍പ്പിച്ചു.

ന്യൂഡല്‍ഹി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ പരസ്യ പോരിലേക്ക് പോകുന്നതിനിടയില്‍ ഗവര്‍ണര്‍ പദവി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിയായ ടിഎന്‍ പ്രതാപന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ സമര്‍പ്പിച്ചു.

കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ പദവി നീക്കം ചെയ്യണമെന്നാണ് പ്രതാപന്‍ ബില്ലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല ചില സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണര്‍മാരുടെ ഇടപെടലുകള്‍ ഭരണ പ്രതിസന്ധിക്ക് കാരണമാകുന്നതായും അദ്ദേഹം ബില്ലില്‍ ചൂണ്ടിക്കാട്ടി.ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്ന് നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

ജനുവരി 22 ന്റെ സുന്ദര പ്രഭാതത്തിന് കാത്തിരുന്നിട്ട് ഇനിയും ഫെബ്രുവരി 1 വരെ കാത്തിരിക്കണമല്ലോ എന്നോര്‍ക്കുമ്പോള്‍: ബലാത്സംഗങ്ങള്‍ ഇല്ലാതാക്കാന്‍ തൂക്കിക്കൊല ഒരിക്കലും പരിഹാരമല്ലെന്നും മരിച്ചുപോയ പെണ്‍കുട്ടിയ്ക്ക് എന്ത് നീതിയാണ് കിട്ടുന്നതെന്നും വിലപിക്കുന്ന കൂട്ടക്കരച്ചിലുകാരോട്

ഇത്തരം പദവികള്‍ ഇല്ലാതാക്കണമെന്നും യെച്ചൂരി പറഞ്ഞിരുന്നു. സമാനമായ പരാമര്‍ശം സിപിഐ നേതാവ് കാനം രാജേന്ദ്രനും പങ്കുവെച്ചിരുന്നു. ഗവര്‍ണര്‍ പദവിയെക്കുറിച്ച്‌ ചിന്തിക്കേണ്ട സമയമായി, ഗവര്‍ണര്‍ പദവി തന്നെ വേണ്ട എന്ന നിലപാടാണ് സിപിഐക്ക് ഉള്ളതെന്നും കാനം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button