Latest NewsIndiaNews

സ്റ്റൈൽ മന്നൻ പിന്നോട്ടില്ല: നവോത്ഥാന നായകൻ പെരിയാറിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഭാവനാ സൃഷ്ടിയല്ലെന്നും മാപ്പു പറയാൻ തയ്യാറല്ലെന്നും തമിഴ് താരം രജനീകാന്ത്

ചെന്നൈ: പെരിയാറിനെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് തമിഴ് താരം രജനീകാന്ത്. അദ്ദേഹത്തെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ ഭാവനാ സൃഷ്ടിയല്ലെന്നും ഇതിന്റെ പേരിൽ മാപ്പു പറയാൻ തയ്യാറല്ലെന്നും സ്റ്റൈൽ മന്നൻ വ്യക്തമാക്കി.

പെരിയാറിനെ പച്ചനുണകൾ പ്രചരിപ്പിച്ച് രജനീകാന്ത് അപമാനിച്ചുവെന്ന പേരിൽ ചില ദ്രാവിഡ പാർട്ടികൾ രംഗത്തെത്തിയത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. താരത്തിനെതിരെ പലഭാഗത്തു നിന്നും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി രജനി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

‘ഞാൻ എന്തിനെക്കുറിച്ച് പറഞ്ഞോ അതിപ്പോൾ വിവാദമായിരിക്കുകയാണ്. ഹിന്ദുവിലും ഔട്ട്ലുക്കിലും പ്രിന്റ് ചെയ്ത് വന്ന കാര്യങ്ങൾ വായിക്കുക മാത്രമാണ് ഞാൻ ചെയ്തത്. അല്ലാതെ എന്റെ ചിന്തകളിൽ നിന്നുണ്ടായ കാര്യങ്ങളല്ല.ഭാവനയിൽ മെനഞ്ഞ് ഒരു കാര്യവും ഞാൻ പറഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിക്കാനും തയ്യാറല്ല. ഞാൻ കണ്ടത് ഞാൻ പറയുന്നു അതുപോലെ അവർ കണ്ടത് അവരും..’ എന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം.

ഇക്കഴിഞ്ഞ ജനുവരി 14ന് ഒരു മാസികയുടെ അമ്പതാം വാർഷികാഘോഷ ചടങ്ങിനിടെ രജനി നടത്തിയ ചില പ്രസ്താവനകളാണ് വിവാദങ്ങൾക്കടിസ്ഥാനം. അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടാൻ പെരിയാറിന്റെ നേതൃത്വത്തിൽ 1971ൽ സേലത്ത് നടത്തിയ റാലിയിൽ സീതയുടെയും രാമന്റെയും നഗ്നചിത്രങ്ങള്‍ ചെരുപ്പ് മാല അണിയിച്ചാണ് ഉപയോഗിച്ചതെന്നാണ് താരം പറഞ്ഞത്.

ALSO READ: നവോത്ഥാന നായകൻ പെരിയാറിനെ അപമാനിച്ചു; സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ കോലം കത്തിച്ച അഞ്ച് പേർ കസ്റ്റഡിയിൽ

ഇതിനെതിരെ ദ്രാവിഡർ വിടുതലൈ കഴകം (ഡിവികെ) എന്ന പാർട്ടിയാണ് രംഗത്തെത്തിയത്. താരത്തിനെതിരെ പൊലീസിൽ പരാതി നൽകിയ ഇവർ രജനീകാന്ത് നിരുപാധികം മാപ്പു പറയണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രജനിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button