മുംബൈ : ഓഹരി വിപണിയിൽ ഇന്നത്തെ വ്യാപാരം തുടങ്ങിയതും നഷ്ടത്തിൽ തന്നെ. സെൻസെക്സ് 221 പോയന്റ് താഴ്ന്ന് 41,307ലും നിഫ്റ്റി 58 പോയിന്റ് താഴ്ന്നു 12166ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 708 ഓഹരികള്‍ നഷ്ടത്തിലെത്തിയപ്പോൾ 691 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. 78 ഓഹരികള്‍ മാറ്റമില്ലാതിരുന്നു. ആഗോളകാരണങ്ങളും വില്‍പന സമ്മര്‍ദവുമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്.
ഒഎന്‍ജിസി, ഇന്റസിന്‍ഡ് ബാങ്ക്, എസ്ബിഐ, എന്‍ടിപിസി, റിലയന്‍സ്, എച്ച്സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലെത്തിയപ്പോൾ ടിസിഎസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എല്‍ആന്‍ഡ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. സെൻസെക്സ് 416.46 പോയിന്റ് നഷ്ടത്തില്‍ 41,528.91ലും നിഫ്റ്റി 127.90 പോയിന്റ് നഷ്ടത്തില്‍ 12224.50ലുമാണ് വ്യാപാരം അവസാനിച്ചത്.
Post Your Comments