തിരുവനന്തപുരം: കേന്ദ്രത്തിന് എതിരെ പണിമുടക്കിയവരുടെ ശമ്പളം നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ. കേന്ദ്രസര്‍ക്കാരിന് എതിരെ ജനുവരി എട്ടാംതിയതി നടന്ന ദേശീയ പണിമുടക്ക് ദിവസത്തില്‍ ഹാജാരാകാതിരുന്ന ജീവനക്കാര്‍ക്ക് അന്നേദിവസത്തെ ശമ്പളം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
ഹാജരില്ലായ്മകൊണ്ട് ശമ്പളം നിഷേധിക്കരുതെന്ന് ശമ്ബള സോഫ്റ്റ്വെയറായ സ്പാര്‍ക്കിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളും ഉയര്‍ത്തിയാണ് രാജ്യത്തെ വിവിധ ട്രെയിഡ് യൂണിയനുകളുടെ സംയുക്ത നേതൃത്വത്തില്‍ പണിമുടക്ക് നടന്നത്. കേരളത്തില്‍ പണിമുടക്ക് പൂര്‍ണായിരുന്നു.
Post Your Comments