Latest NewsKeralaNews

സിഎഎക്കെതിരെ പ്രമേയം പാസാക്കി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റ്; പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ സര്‍വകലാശാലയാണിത്

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാ സിന്‍ഡിക്കേറ്റ്. സിഎഎക്കെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യത്തെ സര്‍വകലാശാലയാണ് എഎസ്എസ്‌യു. 15 അംഗ സിന്‍ഡിക്കേറ്റ് എതിര്‍പ്പുകളൊന്നുമില്ലാതെയാണ് പ്രമേയം പാസാക്കിയത്. മോദി സര്‍ക്കാറിന്റെ പിന്തുണയോടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പണ്ഡിതന്മാര്‍ക്കും നേരെ വലതുപക്ഷം നടത്തുന്ന ആക്രമണങ്ങളെയും സിന്‍ഡിക്കേറ്റ് അപലപിച്ചു.

എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയുമായ കെ വി അഭിജിത്താണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യത്ത് ഉയര്‍ന്നുവരുന്ന യുവാക്കളുടെ പ്രതിഷേധത്തെയും എതിര്‍ ശബ്ദങ്ങളെയും ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ഫീസ് വര്‍ധനക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം, സിഎഎക്കെതിരെ രാജ്യത്താകമാനമുള്ള സര്‍വകലാശാലകളില്‍ നടക്കുന്ന സമരങ്ങള്‍ എന്നിവയെ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. സര്‍ക്കാറിനെതിരെ ഉയരുന്ന എതിര്‍ ശബ്ദങ്ങളെ മുഴുവന്‍ സര്‍ക്കാര്‍ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പ്രമേയത്തില്‍ പറയുന്നു.കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ചും കഴിഞ്ഞ മാസം സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രമേയം പാസാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button