![SENSEX](/wp-content/uploads/2018/09/sensex.jpg)
മുംബൈ : ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. ഇന്നും വ്യാപാരം നഷ്ടത്തിൽ തന്നെ അവസാനിച്ചു. സെൻസെക്സ് 05.10 പോയിന്റ് നഷ്ടത്തിൽ 41,323.81ലും നിഫ്റ്റി 54.80 പോയിന്റ് നഷ്ടത്തിൽ 12169.70ലുമാണ് വ്യാപാരം അവസാനിച്ചത്. ബാങ്ക്, വാഹനം, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികളിലുണ്ടായ വില്‍പന സമ്മര്‍ദമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്.
ബിഎസ്ഇയിലെ 1364 ഓഹരികള്‍ നഷ്ടത്തിലായപ്പോൾ 1082 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തി. 168 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു. ഭാരതി ഇന്‍ഫ്രടെല്‍, സീ എന്റര്‍ടെയന്‍മെന്റ്, ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, റിലയന്‍സ്, ടെക് മഹീന്ദ്ര തുടങ്ങിയവ നേട്ടത്തിലും ടാറ്റ സ്റ്റീല്‍, എംആന്റ്എം, ഐഒസി, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ഐടിസി, സിപ്ല, ആക്സിസ് ബാങ്ക്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിച്ചത്.
വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി നഷ്ടത്തിലാണ് അവസാനിച്ചത്. സെൻസെക്സ് 416.46 പോയിന്റ് നഷ്ടത്തില്‍ 41,528.91ലും നിഫ്റ്റി 127.90 പോയിന്റ് നഷ്ടത്തില്‍ 12224.50ലുമാണ് വ്യാപാരം അവസാനിച്ചത്.
Post Your Comments