Latest NewsIndiaEntertainment

പെരിയാർ പ്രസ്താവനയിൽ ഉറച്ചു നിന്ന് രജനികാന്ത്,പിന്തുണച്ച്‌ ബിജെപി രംഗത്ത്

1971 ലെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് താന്‍ അത്തരത്തിലൊരു പ്രസ്താവന നടത്തിയത്. അതില്‍ ഞാന്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നും നടന്‍ വ്യക്തമാക്കി.

ചെന്നൈ : പെരിയാര്‍ വിവാദത്തില്‍ രജനീകാന്തിനെ പിന്തുണച്ച്‌ ബിജെപി രംഗത്ത്. രജനീകാന്തിനെ വിമര്‍ശിക്കുന്ന ദ്രാവിഡ പാര്‍ട്ടികള്‍ ഹിന്ദു മുന്നണി നേതാക്കളെ അപമാനിച്ചതില്‍ മാപ്പ് പറയുകയാണ് വേണ്ടതെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്‌ രാജ പറഞ്ഞു. അതേസമയം മാപ്പ് പറയില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായി രജനികാന്ത് പറഞ്ഞു.1971 ലെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് താന്‍ അത്തരത്തിലൊരു പ്രസ്താവന നടത്തിയത്. അതില്‍ ഞാന്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നും നടന്‍ വ്യക്തമാക്കി.

അതേസമയം തമിഴ്‌നാട്ടില്‍ രജനീകാന്തിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. മധുരയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ രജനീകാന്തിന്റെ കോലം കത്തിച്ചു. രജനീകാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്.1971 ല്‍ സേലത്ത് അന്ധവിശ്വാസങ്ങള്‍ക്കെതിരെ 1971 ല്‍ പെരിയാര്‍ നടത്തിയ റാലിയില്‍ ശ്രീരാമന്റെയും സീതയുടെയും നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന.

‘1971-ല്‍ സേലത്ത് അന്ധവിശ്വാസത്തിനെതിരെ പെരിയോറിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ രാമന്റെയും സീതയുടെയുംചിത്രങ്ങളില്‍ ചെരുപ്പ് മാല അണിയിച്ച്‌ പ്രദര്‍ശിപ്പിച്ചു’ എന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതു കല്ലുവച്ച നുണയാണെന്നാണു ദ്രാവിഡ കഴകം നേതാക്കളുടെ പരാതി.കഴിഞ്ഞയാഴ്ച ചെന്നൈയില്‍ തമിഴ് മാസിക തുഗ്ലക്കിന്റെ 50-ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ദ്രാവിഡര്‍ വിടുതലൈ കഴകം ആണ് നടനെതിരെ രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button