തിരുവനന്തപുരം: സ്ത്രീകളോട് അപമര്യാദയായും ലൈംഗികച്ചുവയോടും സംസാരിച്ചുവെന്ന കേസിൽ പ്രശസ്ത പാസ്റ്റര്‍ ഷമീര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ ഇന്നു രാവിലെയാണ് കൊല്ലം ഈസ്റ്റ് പോലീസ് ഷമീറിനെ കസ്റ്റഡിയിലെടുത്തതെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു . പാസ്റ്ററിനെ വിടാനായി പോലീസ് സ്റ്റേഷനിലേക്ക് വിദേശത്ത് നിന്നുള്‍പ്പെടെ ഫോണ്‍ കോളുകളുടെ പ്രവാഹമായിരുന്നു എന്നാണ് സൂചന. വലിയ അമളിയാണ് പാസ്റ്ററെ കുടുക്കിയത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ,
തിരുവനന്തപുരത്ത് സുവിശേഷ പ്രസംഗം കഴിഞ്ഞ ശേഷം പാസ്റ്റർ കാറില്‍ മടങ്ങവേ കൊല്ലം സെന്റ് ജോസഫ് സ്കൂളിനു മുന്നില്‍ അര്‍ധരാത്രിയില്‍ രണ്ടു യുവതികള്‍ വഴിയരുകില്‍ നില്‍ക്കുന്നത് കണ്ടു. തുടർന്ന് പാസ്റ്റർ കാര്‍ നിര്‍ത്തിയ ശേഷം യുവതികളോട് കുശലാന്വേഷണം നടത്തുകയും രാത്രിയില്‍ ഇവിടെ നില്‍ക്കേണ്ടെന്നും ഹോട്ടലില്‍ റൂം എടുക്കാമെന്നും വരുന്നോ എന്നു ചോദിക്കുകയും ചെയ്തു. തുടർന്നാണ് പണി പാളിയത്. തന്റെ ചോദ്യം രാത്രിയില്‍ പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പോലീസിനോട് ആണെന്ന് പാസ്റ്റര്‍ ഷമീര്‍ അറിഞ്ഞില്ല.
വയര്‍ലെസ് വഴി വനിത പോലീസ് ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം കൊടുത്തതോടെ കാറുമായി പാസ്റ്റര്‍ മുങ്ങി. എന്നാല്‍, കാര്‍ നമ്ബര്‍ കുറിച്ചെടുത്തിരുന്ന പോലീസ് രാവിലെ തന്നെ ഷമീറിനെ പൊക്കി. പൊതുയിടത്ത് രാത്രിയിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായ സഞ്ചരിക്കാനുള്ള അവകാശം ഒരുക്കുന്നതിന്റെ ഭാഗമായി വനിത ഷാഡോ പോലീസിന്റെ പട്രോളിങ് ശക്തമാക്കിയത് ഷമീര്‍ അറിഞ്ഞിരുന്നില്ല. ഇതാണ് പാസ്റ്റർക്ക് വിനയായത്. കൊല്ലം മുഖത്തല സ്വദേശിയാണ് ഷമീര്‍.
മുസ്ലിം മതത്തില്‍ നിന്ന് പെന്തക്കോസ്തിലേക്ക് മാറിയ വ്യക്തി ആണ് ഷമീര്‍. കേരളമെമ്പാടും സുവിശേഷം പറയലാണ് പ്രധാന ജോലി. ഷമീര്‍ അറസ്റ്റിലായതോടെ പാസ്റ്റര്‍മാരുടെ വലിയ സംഘം സ്റ്റേഷനിലെത്തി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് പോലീസ് അറിയിച്ചു. തുടർന്ന് യുവതികളെ ശാരീരികമായി ഉപദ്രവിക്കാത്തതിനാല്‍ പൂവാല ശല്യം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി സ്റ്റേഷന് ജാമ്യത്തില്‍ പാസ്റ്ററെ വിട്ടയക്കുകയായിരുന്നു
Post Your Comments