കോഴിക്കോട് : ഗവര്‍ണര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരന് എംപി. സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ ചെയ്യാൻ തനിക്ക് ചങ്കൂറ്റം ഉണ്ടെന്ന് ഗവര്‍ണറോട് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനു സാധിക്കണമെന്നാണ് മുരളീധരൻ പറഞ്ഞത്. ഗവർണറോടുള്ള നിലപാടിൽ ഒ.രാജഗോപാൽ കാണിക്കുന്ന ധൈര്യമെങ്കിലും മുഖ്യമന്ത്രി കാണിക്കണം. നട്ടെല്ലോടുകൂടി പറയേണ്ട കാര്യം പറയണം.
സര്‍ക്കാര്‍ നിലപാട് ഗവര്‍ണറുടെ മുഖത്ത് നോക്കി മുഖ്യമന്ത്രി പിണറായി വിജയൻ പറയണം. പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ മുക്കണമെന്ന കാര്യത്തിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. പൗരത്വ നിയമത്തിനെതിരെ മുന്നോട്ടുപോകുന്നവരുമായി സഹകരിക്കാൻ തയാറാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നവെന്നും മുരളീധരന് കോഴിക്കോട്ടു പറഞ്ഞു. ഗവർണർ സംയമനം പാലിക്കണമെന്നും സർക്കാരും ഗവർണറും പരസ്യപ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കി കാര്യങ്ങൾ സ്വകാര്യമായി പരിഹരിക്കണമെന്നുമാണ് ഒ. രാജഗോപാൽ എംഎൽഎ തിങ്കളാഴ്ച പറഞ്ഞത്.
Post Your Comments