Latest NewsIndia

മുസാഫര്‍പുര്‍ ഷെല്‍ട്ടര്‍ഹോം പീഡനകേസ്: മുന്‍ എം.എല്‍.എയും സ്ത്രീകളുമടക്കം 18 പേര്‍ കുറ്റക്കാര്‍

2018ല്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസ് (ടിസ്) നടത്തിയ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് പീഡനവിവരം പുറത്തുവന്നത്.

ന്യൂഡല്‍ഹി: ബീഹാറിലെ മുസാഫര്‍പുര്‍ ഷെല്‍ട്ടര്‍ഹോം പീഡന കേസില്‍ മുന്‍ എം.എല്‍.എ അടക്കം 18 പേര്‍ കുറ്റക്കാരെന്ന് കോടതി. ഷെല്‍ട്ടര്‍ ഹോമിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് ബീഹാര്‍ പീപ്പിള്‍സ് പാര്‍ട്ടി മുന്‍ എം.എല്‍.എ ബ്രജേഷ് താക്കൂര്‍ ഉള്‍പ്പടെയുള്ളവരെ ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്.

ബ്രജേഷ് താക്കൂറിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. 2018ല്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസ് (ടിസ്) നടത്തിയ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് പീഡനവിവരം പുറത്തുവന്നത്.കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ളവയ്ക്ക് പോക്സോ, ജുവൈനല്‍ ജസ്റ്റിസ്, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി.

മാതാപിതാക്കള്‍ ജനിച്ച സ്ഥലം ചോദിച്ചു ചെന്നാല്‍ ഉദ്യോഗസ്ഥരെ ജനക്കൂട്ടം പഞ്ഞിക്കിടുമെന്ന ഭയം തുറന്നു പറഞ്ഞു സര്‍ക്കാര്‍: സെൻസസും വഴിമുട്ടി നിൽക്കുന്നു

ഒരു പ്രതിയെ വെറുതെ വിട്ടു.സ്ത്രീകളടക്കമുള്ള എന്‍.ജി.ഒയുടെ ജീവനക്കാരും പ്രതികളാണ്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സി.ബി.ഐയാണ് കേസ് അന്വേഷിച്ചത്. താക്കൂര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തു.

shortlink

Post Your Comments


Back to top button