Latest NewsNewsIndia

വീടിനുള്ളിൽ അമ്മയും മകനും കുത്തേറ്റ് മരിച്ചനിലയിൽ : മൃതദേഹങ്ങള്‍ കണ്ടെത്തിയത് അഴുകിയ നിലയില്‍

ന്യൂ ഡൽഹി : വീടിനുള്ളിൽ അമ്മയും മകനും കുത്തേറ്റ് മരിച്ചനിലയിൽ. നോർത്ത് ഡൽഹിയിൽ പൂജ(36), മകൻ ഹർഷിതിനുമാണ്(12) മരിച്ചത്. വീടിനുള്ളിൽനിന്ന് ദുർ​ഗന്ധം വമിച്ചതോടെ സംശയം തോന്നിയ അയൽക്കാർ തൊട്ടടുത്ത് താമസിക്കുന്ന നോർത്ത് ഡൽഹി ഡിസിപി വിജയാന്ത ആര്യയെ വിവരമറിയിച്ചു. തുടർന്ന് അദ്ദേ​ഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ജഹാം​ഗിർപുരിയിലെത്തി വീടിനുള്ളിൽ നിന്ന് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.

Also read : എന്‍ജിനിയറിംഗ് കോളേജിലെ രണ്ട് പതിറ്റാണ്ട് മുമ്പത്തെ സൗഹൃദം ആഘോഷിയ്ക്കാന്‍ അവര്‍ ഒത്തുകൂടിയത് മരണത്തിലേയ്ക്ക്

മൃതദേഹങ്ങൾക്ക് ഏകദേശം മൂന്ന് നാല് ദിവസത്തെ പഴക്കമുണ്ട്. കുത്തേറ്റ് മരിക്കുന്നതിന് മുമ്പ് ഇരുവരും മാരകായുധങ്ങളുപയോ​ഗിച്ചുള്ള ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന പ്രാഥമിക നി​ഗമനത്തിലാണ് പോലീസ്. എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തുവാൻ സാധിച്ചില്ല. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പൂജയുടെ വീട്ടിൽ സന്ദർശനം നടത്തിയവരുടെ പേരുവിവരങ്ങൾ‌ ശേഖരിക്കുന്നുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ‌ പോസ്റ്റുമോർട്ടത്തിന് അയച്ചു.

മകളും കൊച്ചുമകനും കൊല്ലപ്പെട്ട വിവരം അയൽക്കാരിൽനിന്നാണ് താൻ അറിയുന്നതെന്നും ത്തരമൊരു കൊലപാതകം നടക്കാനുള്ള കാരണങ്ങമെന്താണെന്ന് തനിക്കറിയില്ലെന്നും പൂജയുടെ അമ്മ പൊലീസിനോ‍ട് പറഞ്ഞു. രണ്ടുവർഷം മുമ്പാണ് പൂജയുടെ ഭർത്താവ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button